2012, ഡിസംബർ 5, ബുധനാഴ്‌ച

ക്രിസ്‌മസ്‌ സന്ദേശം

ഇനി ക്രിസ്‌മസ്‌ സന്ദേശം 
ഇന്ന്‌ ക്രിസ്‌മസ്‌ സന്ദേശം നല്‍കുന്നത്‌ നെയ്യശ്ശേരി സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളി വികാരി ഫാ. ജയിംസ്‌ വരാരപ്പിള്ളില്‍ ആണ്‌. 

2012, നവംബർ 28, ബുധനാഴ്‌ച

തിരുനാള്‍ ആഘോഷിച്ചു.


തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ തിരുനാള്‍ ആഘോഷിച്ചു. കെഎസ്‌ടി ചെയര്‍മാന്‍ ഫാ. ജോസ്‌ അഞ്ചാനിക്കല്‍ തിരുനാള്‍ പാട്ടുകുര്‍ബാന അര്‍പ്പിച്ച്‌ സന്ദേശം നല്‍കി. 

തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ തിരുനാളിനോട്‌ അനുബന്ധിച്ച്‌ പ്രദക്ഷിണം നടന്നു


തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയില്‍ തിരുനാളിനോട്‌ അനുബന്ധിച്ച്‌ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തില്‍ നൂറുകണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു. വികാരി ഫാ. ജോസ്‌ മത്തായി മൈലടിയാത്ത്‌, ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌, വിവിധ ഇടവക വികാരിമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

ക്രൈസ്‌തവ ദേവാലയത്തില്‍ വിദ്യാരംഭം നടത്തിയത്‌ ശ്രദ്ധേയമായി

തൊടുപുഴ : ക്രൈസ്‌തവ ദേവാലയത്തില്‍ വിദ്യാരംഭം നടത്തിയത്‌ ശ്രദ്ധേയമായി . തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ പള്ളിയിലാണ്‌ തിരുനാളിനോട്‌ അനുബന്ധിച്ച്‌ കുട്ടികളുടെ വിദ്യാരംഭം നടന്നത്‌. പള്ളി രൂപം കൊണ്ട്‌ നാള്‍ മുതല്‍ ഇവിടെ കുട്ടികളെ എഴുത്തിനിരുത്തി വരുന്നു. വിജ്ഞാന മാതാവിന്റെ നാമദേയത്തിലുള്ള കേരളത്തിലെ ഏക ദേവാലയമാണിത്‌. ഇന്നലെ നടന്ന വിദ്യാരംഭ ചടങ്ങില്‍ അന്‍പതോളം കുട്ടികള്‍ പങ്കെടുത്തു. ഇടവകക്ക്‌ പുറത്തു നിന്നും നിരവധി കുട്ടികള്‍ വിദ്യാരംഭത്തിന്‌ എത്തിയിരുന്നു. വികാരി ഫാ. ജോസ്‌ മത്തായി മൈലടിയാത്ത്‌, ന്യൂമാന്‍ കോളേജ്‌ ബര്‍സാര്‍ ഫാ. മാനുവല്‍ പിച്ചളക്കാട്ട്‌ എന്നിവരാണ്‌ കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ചത്‌.

2012, നവംബർ 18, ഞായറാഴ്‌ച

മുതലക്കോടം സെന്റ്‌ജോര്‍ജ്‌ ഫൊറോന പള്ളിയുടെ മഹാജൂബിലി സമാപന ആഘോഷങ്ങള്‍ സമാപിച്ചു.

ദൈവകൃപയുടെ 700 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മുതലക്കോടം സെന്റ്‌ജോര്‍ജ്‌ ഫൊറോന പള്ളിയുടെ മഹാജൂബിലി സമാപന ആഘോഷങ്ങള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ സമാപിച്ചു. സമാപനത്തോട നുബന്ധിച്ചു വൈകുന്നേരം അഞ്ചിനു പള്ളിയങ്ക ണത്തില്‍ നടന്ന സമ്മേളനം ജലവിഭവമന്ത്രി പി.ജെ.ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍.ജോര്‍ജ്‌ പുന്നക്കോട്ടില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ജൂബിലി ഭവന താക്കോല്‍ ദാനം മുട്ടപ്പിള്ളില്‍ മത്തായിദേവസ്യക്കു താക്കോല്‍ കൈമാറി പി.ടി തോമസ്‌ എം.പി നിര്‍വഹിച്ചു. കുട്ടിക്കാനം മരിയന്‍ കോളജ്‌ പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. റൂബിള്‍രാജ്‌ മുഖ്യപ്രഭാഷണം നടത്തി. ഡിബ്രുഗാര്‍ രൂപത വികാരി ജനറാള്‍ ഫാ.ജോയി പള്ളിക്കു ന്നേല്‍, നഗരസഭചെയര്‍മാന്‍ ടി.ജെ ജോസഫ്‌, ജീസസ്‌ യൂത്ത്‌ ഇന്റര്‍നാഷണല്‍ കോ- ഓര്‍ഡി നേറ്റര്‍ അഡ്വ.റൈജു വര്‍ഗീസ്‌, മാതൃദീപ്‌തി രൂപതാ പ്രസിഡന്‍റ്‌ ആനി ജോസഫ്‌ ഇളയിടം, എകെസിസി സംസ്ഥാന സെക്രട്ടറി അഡ്വ.ബിജു പറയന്നിലം, മുതലക്കോടം ഹോളിഫാമിലി ആശുപത്രി അഡ്‌മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്‌സി കുര്യന്‍, മിഷന്‍ലീഗ്‌ രൂപതാപ്രസിഡന്റ്‌ജിബിന്‍ പുല്‍ പറമ്പില്‍, മുതലക്കോടം സെന്റ്‌ ജോര്‍ജ്‌ എച്ച്‌എസ്‌എസ്‌ പ്രിന്‍സി പ്പല്‍ ജോര്‍ജ്‌ കേളകം, മാതൃദീപ്‌തി ഫൊറോന പ്രസിഡന്റ്‌ ലൂസി മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗി ച്ചു. വികാരി റവ.ഡോ ജോര്‍ജ്‌ ഓലിയപ്പുറം സ്വാഗതവും റിട്ട. പ്രഫ. ജോജോ പാറത്തലയ്‌ക്കല്‍ നന്ദിയും പറഞ്ഞു. 
മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഫൊറോന പള്ളി മഹാജൂബിലിയോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തിന്‌ തുടക്കം കുറിച്ചുകൊണ്ടുള്ള സ്വാഗതനൃത്തം ശ്രദ്ധേയമായി. ജൂബിലിയുമായി ബന്ധപ്പെട്ട്‌ വാക്കുകള്‍ കോര്‍ത്തിണക്കിയുള്ള ഗാനമാണ്‌ രംഗത്ത്‌ അവതരിപ്പിച്ചത്‌. 

2012, ഒക്‌ടോബർ 26, വെള്ളിയാഴ്‌ച

നവരാത്രി സംഗീതാരാധനയും വിദ്യാരംഭവും

തൊടുപുഴ സപ്‌തസ്വര സംഗീത കലാലയത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി സംഗീതാരാധനയും വിദ്യാരംഭവും നടത്തി. വിദ്യാരംഭത്തോടനുബന്ധിച്ച്‌ ശാസ്‌ത്രീയസംഗീതം, വയലിന്‍, ക്ലാസിക്കല്‍ ഡാന്‍സ്‌, വീണ, മൃദംഗം, ഗിത്താര്‍, കീബോര്‍ഡ്‌, ചിത്രരചന, സിനിമാറ്റിക്‌ ഡാന്‍സ്‌ എന്നിവയുടെ ക്ലാസുകള്‍ ആരംഭിച്ചു.

കോളേജ്‌ പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാനതല സമ്മേളനം ഒക്‌ടോബര്‍ 29, 30 തീയതികളില്‍ തൊടുപുഴയില്‍

സംസ്ഥാനത്തെ കോളേജ്‌ പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാനതല സമ്മേളനം ഒക്‌ടോബര്‍ 29, 30 തീയതികളില്‍ തൊടുപുഴയില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ രംഗത്തെ നൂതന കാഴ്‌ചപ്പാടുകള്‍ എന്ന വിഷയത്തെക്കുറിച്ച്‌ സമ്മേളനം ചര്‍ച്ച ചെയ്യും. 29 ന്‌ രാവിലെ 10 ന്‌ മന്ത്രി പി.ജെ ജോസഫ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. കോതമംഗലം ബിഷപ്‌ മാര്‍ ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. എ. സുകുമാരന്‍ നായര്‍, കേരള പ്രിന്‍സിപ്പല്‍സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ഡോ. പി.സി അനിയന്‍കുഞ്ഞ്‌, ഡോ. എം. ഉസ്‌മാന്‍, ഡോ. വി.എന്‍ രാജശേഖരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ന്യൂമാന്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. ടി.എം ജോസഫ്‌, പ്രഫ. ലൂയിസ്‌ ജെ. പാറത്താഴം, ഡോ. ജോണ്‍സണ്‍ വര്‍ഗീസ്‌, സാജു എബ്രഹാം, ഡോ. മാത്യു, തുടങ്ങിയവര്‍ പങ്കെടുത്തു.

2012, ഒക്‌ടോബർ 9, ചൊവ്വാഴ്ച

ബ്ലൂഡാര്‍ട്ട്‌ പുതിയ ഓഫീസ്‌ തൊടുപുഴയില്‍


ബ്ലൂഡാര്‍ട്ട്‌ കൊറിയര്‍ സര്‍വ്വീസിന്റെ പുതിയ ഓഫീസ്‌ തൊടുപുഴയില്‍ റ്റി.എസ്‌.കെ ബില്‍ഡിംഗില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. എം.സി മാത്യു, നൈറ്റ്‌സി കുര്യാക്കോസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

2012, ഒക്‌ടോബർ 6, ശനിയാഴ്‌ച

കരിങ്കുന്നം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പൊന്നന്താനം ശാഖാ മന്ദിരോദ്‌ഘാടനം

കരിങ്കുന്നം സര്‍വ്വീസ്‌ സഹകരണ ബാങ്ക്‌ പൊന്നന്താനം ശാഖാ മന്ദിരോദ്‌ഘാടനം മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിച്ചു. പ്രസിഡന്റ്‌ തമ്പി മാനുങ്കല്‍, സ്‌ട്രോംഗ്‌ റൂം ഉദ്‌ഘാടനം ജില്ലാ പഞ്ചായത്തംഗം ഷീല സ്റ്റീഫന്‍ നിര്‍വഹിച്ചു. ലോക്കര്‍ ഉദ്‌ഘാടനം സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ സി സി തോമസ്‌ നിര്‍വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി വി മത്തായി മുഖ്യപ്രഭാഷണം നടത്തി. കരിങ്കുന്നം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിമ്മി മറ്റത്തിപ്പാറ, വൈസ്‌ പ്രസിഡന്റ്‌ ജാന്‍സി ജോസ്‌, എസ്‌. ശ്രീജയച, ജോജി തോമസ്‌ എടാമ്പുറം, തോമസുകുട്ടി കുര്യന്‍, കെ.എം ബാബു, അലക്‌സ്‌ പ്ലാത്തോട്ടം, മത്തായി ജോണ്‍, അഗസ്റ്റിന്‍ നടുപ്പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബോര്‍ഡ്‌ മെമ്പര്‍ ഷിജോ അഗസ്റ്റിന്‍ സ്വാഗതവും സെക്രട്ടറി പി.എം ശോഭന നന്ദിയും പറഞ്ഞു.

2012, ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

അര്‍ബന്‍ സഹകരണ ബാങ്കിന്റെ പത്താമത്‌ ശാഖാ പെരുമ്പിള്ളിച്ചിറയില്‍

തൊടുപുഴ അര്‍ബന്‍ സഹകരണ ബാങ്കിന്റെ പത്താമത്‌ ശാഖാ പെരുമ്പിള്ളിച്ചിറയില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ എ. രാധാകൃഷ്‌ണന്‍ അദ്ധ്യക്ഷത വഹിച്ചു. കുമാരമംഗലം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സെലിന്‍ ജെറോം ലോക്കര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ആദ്യനിക്ഷേപ സ്വീകരണം സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ സി സി തോമസ്‌ നിര്‍വഹിച്ചു. വായ്‌പാവിതരണ ഉദ്‌ഘാടനം സഹകരണ സംഘം ആഡിറ്റ്‌ ജോയിന്റ്‌ ഡയറക്‌ടര്‍ മാത്യു ജോസഫും കമ്പ്യൂട്ടറൈസേഷന്‍ ഉദ്‌ഘാടനം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.വി മത്തായിയും നിര്‍വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലീലമ്മ ജോസ്‌, മുഹമ്മദ്‌ വെട്ടിക്കല്‍, ജോര്‍ജ്ജ്‌ താന്നിക്കല്‍, ലൈല മുഹമ്മദ്‌, കെ.എം ബാബു, കെ. ദീപക്‌, ജോണി തോമസ്‌, എസ്‌. ശ്രീജയ, വി.എം ജോസഫ്‌, കെ.എം മൂസ, പി.പി ജോയി, , ജനറല്‍ മാനേജര്‍ ജേക്കബ്‌ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡയറക്‌ടര്‍ അഡ്വ. ഇ. അബ്‌ദുള്‍ റഹിം സ്വാഗതവും റ്റി.ആര്‍ സോമന്‍ നന്ദിയും പറഞ്ഞു. ബാങ്കിന്റെ നവതിവര്‍ഷാഘോഷത്തോടനുബന്ധിച്ചാണ്‌ പുതിയ ശാഖയുടെ ഉദ്‌ഘാടനം. മണക്കാട്‌, മുതലക്കോടം, വണ്ണപ്പുറം, കരിമണ്ണൂര്‍, മുട്ടം, ഇളംദേശം, വഴിത്തല, തൊടുപുഴ ടൗണ്‍, തൊടുപുഴ പ്രഭാത സായാഹ്നം എന്നിവയാണ്‌ മറ്റു ശാഖകള്‍.

2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

മായാ സെബാസ്റ്റ്യന്‍ നിര്യാതയായി

സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവന്‍കൂര്‍ മുട്ടം ശാഖാ മാനേജര്‍ പെരുമ്പിള്ളിച്ചിറ കുന്നേല്‍ കെ.എ ബാബുവിന്റെ ഭാര്യ മായാ സെബാസ്റ്റ്യന്‍ നിര്യാതയായി. 40 വയസായിരുന്നു. മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. പെരുമ്പിള്ളിച്ചിറ മഞ്ചപ്പിള്ളി പരേതനായ എം.ഒ ദേവസ്യയുടെ മകളാണ്‌. ഏകമകള്‍ മരിയ ബാബു തൊടുപുഴ ജയ്‌റാണി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്‌. മാതാവ്‌ മേഴ്‌സി വെള്ളരിങ്ങാട്ട്‌ കുടുംബാംഗമാണ്‌.മുതലക്കോടം സെന്റ്‌ ജോര്‍ജ്ജ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന്‌ വച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും അന്തിമോപചാരം അര്‍പ്പിച്ചു.

2012, ഒക്‌ടോബർ 1, തിങ്കളാഴ്‌ച

സന്നദ്ധ രക്തദാന ക്യാമ്പ്‌ നടത്തി


ലോക വയോജന ദിനാചരണത്തോടനുബന്ധിച്ച്‌ പെരുമ്പിള്ളിച്ചിറ അല്‍ അസ്‌ഹര്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ കോളേജ്‌ എന്‍എസ്‌എസിന്റെയും റെഡ്‌ റിബണ്‍ ക്ലബിന്റെയും സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ്‌ നടത്തി. എക്‌സ്‌ എം.പി കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. പി.എ മുഹമ്മദ്‌ ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. അല്‍ അസ്‌ഹര്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ കെ.എം മൂസ, ഇടുക്കി എന്‍ആര്‍എച്ച്‌എം ഡിപിഎം ഡോ.സി.വി ജേക്കബ്‌, ഡോ. സി.ജെ അലോഷ്യസ്‌, ഡോ. ജോസ്‌, കെ.ആര്‍ അനിതാകുമാരി, ജയചന്ദ്രന്‍, പി.എ സലിംകുട്ടി, ജോളി അഗസ്റ്റിന്‍, അനീഷ്‌ ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

2012, സെപ്റ്റംബർ 20, വ്യാഴാഴ്‌ച

പച്ചക്കറികൃഷിയില്‍ പുത്തന്‍ ആശയവുമായി വിദ്യാര്‍ത്ഥികള്‍



പെരുമ്പള്ളിച്ചിറ അല്‍-അഹ്‌സര്‍ കോളേജ്‌ ഓഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സിലെ നാഷണല്‍ സര്‍വ്വീസ്‌ സ്‌കീം വിദ്യാര്‍ത്ഥികള്‍ പച്ചക്കറികൃഷിയില്‍ പുത്തന്‍ ആശയവുമായി രംഗത്ത്‌. പഞ്ചായത്തുകള്‍ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടവെട്ടി പഞ്ചായത്തിലെ മാര്‍ത്തോമ റസിഡന്‍സ്‌ അസോസിയേഷനുമായി സഹകരിച്ചു കൊണ്ടാണ്‌ സംരംഭത്തിന്‌ തുടക്കം കുറിച്ചത്‌. ഇടവെട്ടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സഫിയ ബഷീര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു റിട്ട.കൃഷി ഓഫീസര്‍ എന്‍. ശിവരാമന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ സൗജന്യമായി മാര്‍ത്തോമയിലുള്ള സ്ഥലം പച്ചക്കറി കൃഷിക്കായി വിട്ടുനല്‍കി. 

പത്രശേഖരവുമായി വൈദികന്‍ ശ്രദ്ധേയനാകുന്നു.


വൈവിധ്യമാര്‍ന്ന വാര്‍ത്തകള്‍ നിറഞ്ഞ പത്രശേഖരവുമായി വൈദികന്‍ ശ്രദ്ധേയനാകുന്നു. അറക്കുളം സെന്റ്‌ മേരീസ്‌ പുത്തന്‍ പള്ളിയിലെ വികാരി റവ. ഫാ.ജോസഫ്‌ കൊച്ചുപറമ്പിലാണ്‌ കഴിഞ്ഞ 42 വര്‍,ക്കാലമായി ദിനപത്രങ്ങള്‍ ശേഖരിച്ച്‌ ശ്രദ്ധേയനാകുന്നത്‌. 

തൊടുപുഴ റസിഡന്‍സ്‌ അസോസിയേഷനുകളുടെ കൂട്ടായ്‌മയായ ട്രാക്‌ നേതൃത്വത്തില്‍ ശുചിത്വ-സ്വാശ്രയ പദ്ധതിയുടെ ഉദ്‌ഘാടനം ഒക്‌ടോബര്‍ രണ്ടിന്‌ തൊടുപുഴ ആനക്കൂട്‌ ജംങ്‌ഷനില്‍ മന്ത്രി പി.ജെ. ജോസഫ്‌ നിര്‍വഹിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സോളാര്‍ ഹോം ലൈറ്റിങ്‌ സിസ്റ്റം ഉദ്‌ഘാടനം അഡ്വ.പി.ടി തോമസ്‌ എം.പി നിര്‍വഹിക്കും. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ്‌ എം.സി മാത്യൂ, ജനറല്‍ സെക്രട്ടറി മാത്യൂ മഠത്തിക്കണ്ടം, ജോയിന്റ്‌ സെക്രട്ടറി എന്‍.ശിവരാമന്‍, വൈസ്‌ പ്രസിഡന്റ്‌ ജയിംസ്‌ റ്റി. മാളിയേക്കല്‍, ജോയിന്റ്‌ സെക്രട്ടറി സെബാസ്റ്റ്യന്‍ ജേക്കബ്‌, ജോയിന്റ്‌ സെക്രട്ടറിമാരായ സണ്ണി തെക്കേക്കര, സൈജന്‍ സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു. 

ഐഎസ്‌ഒ - 9001-2008 സര്‍ട്ടിഫിക്കറ്റ്‌ പ്രകാശനം സെപ്‌റ്റംബര്‍ 24 ന്‌


മാനേജ്‌മെന്റ്‌ മികവിന്‌ ലഭിക്കുന്ന അന്തര്‍ദേശീയ അംഗീകാരമായ ഐഎസ്‌ഒ - 9001-2008 സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ സഹകരണ സംഘമായ ദി കേരള സ്റ്റേറ്റ്‌ ലീഗല്‍ മെട്രോളജി ലൈസന്‍സീസ്‌ ആന്റ്‌ ടെക്‌നീഷ്യന്‍സ്‌ സഹകരണ സംഘത്തിന്‌ ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ പ്രകാശനം സെപ്‌റ്റംബര്‍ 24 ന്‌ മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിക്കുമെന്ന്‌ സംഘം പ്രസിഡന്റ്‌ തോമസ്‌ ജയാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം നാലിന്‌ സിവില്‍ സ്റ്റേഷന്‌ എതിര്‍വശം മാരിയില്‍ ടവറിലുള്ള ഓഫീസില്‍ ചേരുന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ അദ്ധ്യക്ഷത വഹിക്കും. സൗരോര്‍ജ്ജ പദ്ധതികളുടെ ഉദ്‌ഘാടനം കണ്‍സ്യൂമര്‍ ഫെഡ്‌ ചെയര്‍മാന്‍ അഡ്വ. ജോയി തോമസും വയോനിക്ഷേപ പദ്ധതി ഉദ്‌ഘാടനം സ്‌പൈസസ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ റോയി കെ. പൗലോസും വ്യവസായ സംരംഭകര്‍ക്ക്‌ ഹെല്‍പ്‌ ഡെസ്‌ക്‌ ഉദ്‌ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ മാരിയില്‍ കൃഷ്‌ണന്‍ നായരും സ്‌ട്രോംഗ്‌ റൂം ഉദ്‌ഘാടനം ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) സി. സി തോമസും നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംഘം പ്രസിഡന്റ്‌ ശ്രീ.തോമസ്‌ ജയാജി, ബോര്‍ഡ്‌ മെമ്പര്‍ ശ്രീ. ബാബു, ഡവലപ്‌മെന്റ്‌ ഓഫീസര്‍ ശ്രീ. കുര്യാക്കോസ്‌, ലീഗല്‍ അഡൈ്വസര്‍ അഡ്വ. സണ്ണി എന്നിവര്‍ പങ്കെടുത്തു. 

മാധ്യമം വെളിച്ചം പദ്ധതിക്കു തുടക്കമായി


തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ സ്‌കൂളില്‍ മാധ്യമം വെളിച്ചം പദ്ധതിക്കു തുടക്കമായി. തൊടുപുഴ പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സജി മര്‍ക്കോസ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്‌കൂള്‍ അസിസ്റ്റന്റ്‌ മാനേജര്‍ ഫാ. ജോസഫ്‌ മുട്ടത്തുവാളായില്‍ അദ്ധ്യക്ഷത വഹിച്ചു. മാധ്യമം ഏരിയ കോ ഓര്‍ഡിനേറ്റര്‍ എല്‍.കെ റഹിം, ജില്ലാ ഫീല്‍ഡ്‌ ഓഫീസര്‍ പി.എ ഹനീഫ, സീനിയര്‍ മാര്‍ക്കറ്റിംഗ്‌ എക്‌സിക്യുട്ടീവ്‌ സി. ജയകൃഷ്‌ണന്‍, വാര്‍ഡ്‌ കൗണ്‍സിലര്‍ ജോസ്‌ മഠത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റര്‍ ആന്‍സ്‌ലറ്റ്‌ സ്വാഗതവും ആന്റണി കണ്ടിരിക്കല്‍ നന്ദിയും പറഞ്ഞു. ചാഴികാട്ട്‌ ഹോസ്‌പിറ്റല്‍ ഉടമ ഡോ. ജോസ്‌ ചാഴികാട്ടാണ്‌ പത്രം സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നത്‌. 

പ്രഫ. സി.ജെ തോമസ്‌ മെമ്മോറിയല്‍ ക്വിസ്‌ മത്സരം


തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഇംഗ്ലീഷ്‌ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രഫ. സി.ജെ തോമസ്‌ മെമ്മോറിയല്‍ ക്വിസ്‌ മത്സരത്തില്‍ പാലാ സെന്റ്‌ തോമസ്‌ കോളേജ്‌ ജേതാക്കളായി. ഡോ. മാത്യു ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ അപ്രേം മണിപ്പുഴ വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ടി.എം ജോസഫ്‌, ഇംഗ്ലീഷ്‌ വകുപ്പ്‌ മേധാവി പ്രഫ. പി.എ ജോണ്‍, ഡോ. ബിജിമോള്‍തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു. ഡോ. വിന്‍സെന്റ്‌ ഏറത്ത്‌ നേതൃത്വം നല്‍കി.

ജില്ലാതല സിവില്‍ സര്‍വീസ്‌ കായികമേള ആരംഭിച്ചു

ജില്ലാതല സിവില്‍ സര്‍വീസ്‌ കായികമേള ആരംഭിച്ചു. കായിക മത്സരങ്ങള്‍ അറക്കുളം സെന്റ്‌ മേരീസ്‌ സ്‌കൂള്‍ ഗ്രൗണ്ടിലും നീന്തല്‍ മത്സരങ്ങള്‍ വണ്ടമറ്റം അക്വാട്ടിക്‌ സെന്ററിലുമാണ്‌ നടക്കുന്നത്‌. നീന്തലില്‍ ബ്രസ്റ്റ്‌ സ്‌ട്രോക്ക്‌, ബട്ടര്‍ഫ്‌ളൈ, ഫ്രീസ്റ്റൈല്‍ എന്നീയിനങ്ങളില്‍ ആലക്കോട്‌ ഗ്രാമപഞ്ചായത്തിലെ ഹെഡ്‌ക്ലാര്‍ക്ക്‌ ബേബി വര്‍ഗീസ്‌ ഒന്നാമതെത്തി വ്യക്തിഗത ചാമ്പ്യനായി. 

പാക്ക്‌ ശേഖരിക്കുന്നത്‌ ശ്രദ്ധേയമാകുന്നു.

കമുകും അടയ്‌ക്കയും സംഭരണ കേന്ദ്രങ്ങളും പാക്ക്‌ അട്ടികളും അപ്രത്യക്ഷമാകുന്ന ഇക്കാലത്ത്‌ കഴിഞ്ഞ മുപ്പതുവര്‍ഷക്കാലമായി വെങ്ങല്ലൂര്‍ സ്വദേശി രാമന്‍ ഇന്നും പാക്ക്‌ ശേഖരിക്കുന്നത്‌ ശ്രദ്ധേയമാകുന്നു. പുരയിടങ്ങളില്‍ മാനംമുട്ടെ വളര്‍ന്നു നില്‍ക്കുന്ന കമുകുകളില്‍ കയറി പാക്ക്‌ പറിക്കുന്നതും അവ ചിതറി പോകാതെ കുലകുലയായി താഴെയിറക്കുന്നതും അത്യന്തം ശ്രമകരമാണ്‌. എന്നാല്‍ കമുക്‌ കൃഷി നാട്ടിലെമ്പാടും ഉണ്ടെങ്കിലും കമുകില്‍ കയറി പാക്ക്‌ പറിക്കാനറിയുന്നവര്‍ ഇല്ലെന്നതും കമുക്‌ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നു. കൂടാതെ ഇവ ശേഖരിക്കുന്നതിനും വിപണനം നടത്തുന്നതിനും തൊഴിലാളികളെ കിട്ടാനില്ലാത്തതും ഈ മേഖലയ്‌ക്ക്‌ പ്രതികൂലമാകുന്നു. കൂടാതെ പാന്‍പരാഗ്‌ മുതലായ ഉല്‍പന്നങ്ങളെ സര്‍ക്കാര്‍ നിരോധിച്ചതും ഈ മേഖലയെ തളര്‍ത്തുന്നു. 

കളഞ്ഞു കിട്ടിയ സ്വര്‍ണം തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി.

കളഞ്ഞു കിട്ടിയ സ്വര്‍ണം തിരികെ നല്‍കി ഓട്ടോഡ്രൈവര്‍ മാതൃകയായി. ഏഴല്ലൂര്‍ പ്ലാന്റേഷന്‍ സ്വദേശി പൊട്ടേങ്ങല്‍ മുസ്‌തഫയാണ്‌ കളഞ്ഞു കിട്ടിയ മൂന്നു പവന്റെ കൈച്ചെയിന്‍ ഉടമയ്‌ക്കു തിരികെ നല്‍കി മാതൃകയായത്‌. തൊടുപുഴ പ്രസ്‌ ക്ലബിനു സമീപമുള്ള ഓട്ടോസ്റ്റാന്റിലെ ഓട്ടോഡ്രൈവറായ മുസ്‌തഫയ്‌ക്ക്‌ വഴിയില്‍ കിടന്നാണ്‌ കൈച്ചെയിന്‍ ലഭിച്ചത്‌. ഉടമ വിബിസി ക്യാമറാമാന്‍ ഷിജു ഏഴല്ലൂരിന്‌ കൈച്ചെയിന്‍ തിരികെ നല്‍കി. മൂന്നാമത്തെ തവണയാണ്‌ മുസ്‌തഫയ്‌ക്ക്‌ സ്വര്‍ണം കളഞ്ഞു കിട്ടുന്നത്‌. മൂന്നു തവണയും ഉടമയെ കണ്ടെത്തി തിരികെ നല്‍കിയതായി മുസ്‌തഫ പറഞ്ഞു. 

സി.പി.എം സംഘടനകള്‍ സമരവുമായി രംഗത്തിറങ്ങുന്നത്‌ അപഹാസ്യമാണെന്ന്‌ പിടി തോമസ്‌ എം.പി


മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ 200രൂപ കൂലിയും 250 തൊഴില്‍ ദിനങ്ങളും ആക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിക്കുകയും പ്രാബല്യത്തില്‍ വരുത്തുന്നതിന്‌ ആവശ്യമായ നടപടികളുമായി മുന്നോട്ടു പോകുകയും ചെയ്യുമ്പോള്‍ സി.പി.എം സംഘടനകള്‍ സമരവുമായി രംഗത്തിറങ്ങുന്നത്‌ അപഹാസ്യമാണെന്ന്‌ പിടി തോമസ്‌ എം.പി പറഞ്ഞു. 

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

മാധവ്‌ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരേ ഉപവാസ സമരം നടത്തുമെന്ന്‌ മാത്യു വര്‍ഗീസ്‌


മാധവ്‌ ഗാഡ്‌ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെതിരേ കിസാന്‍സഭ നേതൃത്വത്തില്‍ നെടുങ്കണ്ടത്ത്‌ ഉപവാസ സമരം നടത്തുമെന്ന്‌ കിസാന്‍സഭ ജില്ലാ സെക്രട്ടറി മാത്യു വര്‍ഗീസ്‌ പറഞ്ഞു. ഒക്‌ടോബര്‍ രണ്ടിന്‌ നടത്തുന്ന ഉപവാസ സമരം കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്‌ഘാടനം ചെയ്യും. 

ഷാഡ്‌വെല്‍സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌.

ഷാഡ്‌വെല്‍സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്‍ഡ്‌ ഫിനാന്‍സിന്റെ നിര്‍മ്മാണോദ്‌ഘാടനം വാഴക്കുളം ലയണ്‍സ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ ജോസഫ്‌ വാഴയ്‌ക്കന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എല്‍ദോസ്‌ കുന്നപ്പിള്ളി, ഷാഡ്‌വെല്‍സ്‌ സി.ഇഒ ടോം ബി. മണ്ണപ്പുറത്ത്‌, ഷാഡ്‌വെല്‍സ്‌ ചെയര്‍മാന്‍ ജൂലിയന്‍ മാഷോട്ട്‌, സി.എഫ്‌.ഒ വേണുഗോപാല്‍, എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ സുബി കുര്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എമേര്‍ജിംഗ്‌ കേരളയിലെ നിക്ഷേപ നിര്‍ദ്ദേശങ്ങളില്‍ ആദ്യം നടപ്പാക്കുന്ന പദ്ധതിയാണ്‌ ഷാഡ്‌വെല്‍സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌. 

2012, സെപ്റ്റംബർ 18, ചൊവ്വാഴ്ച

ആന്റോയും റീബയും തമ്മില്‍ വിവാഹിതരായി


കേരള കോണ്‍ഗ്രസ്‌ എം. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. കെ.ഐ ആന്റണി - തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രഫ. ജെസ്സി ആന്റണി ദമ്പതികളുടെ മകന്‍ ബ്ലൂംബെര്‍ഗ്‌ വാര്‍ത്താ ഏജന്‍സിയിലെ അസോസിയേറ്റ്‌ എഡിറ്റര്‍ ആന്റോയും മാന്നാര്‍ കരിവേലില്‍ചെറുകരയില്‍ സക്കറിയാസ്‌ - ആച്ചിയമ്മ ദമ്പതികളുടെ മകള്‍ ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ കോര്‍പറേറ്റ്‌ എഡിറ്റര്‍ റീബയും തമ്മില്‍ ചുങ്കം സെന്റ്‌ മേരീസ്‌ പള്ളിയില്‍ വിവാഹിതരായി. മന്ത്രിമാരായ കെ.എം മാണി, പി.ജെ ജോസഫ്‌, എം.പി മാരായ പി.ടി തോമസ്‌, ജോയി നടുക്കര, ജോസ്‌ കെ. മാണി തുടങ്ങി വിവിധ സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. 

2012, സെപ്റ്റംബർ 17, തിങ്കളാഴ്‌ച

സ്‌കോളര്‍ഷിപ്പ്‌ വിതരണം

ഇടുക്കി വെല്‍ഫെയര്‍ അസോസിയേഷന്റെ സ്‌കോളര്‍ഷിപ്പ്‌ വിതരണം കരിമണ്ണൂര്‍ സെന്റ്‌ ജോസഫ്‌സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന ജോളി അദ്ധ്യക്ഷത വഹിച്ചു. ബേസില്‍ ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാത്യു സ്റ്റീഫന്‍, പിടിഎ പ്രസിഡന്റ്‌ അശ്വതി മധു, ഡിപ്പി ജോര്‍ജ്ജ്‌, വിജിലന്റ്‌ മാത്യു, റിജോ ജോണ്‍, അരുണ്‍ സ്‌കറിയ, ഷിജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇടുക്കി വെല്‍ഫയര്‍ അസോസിയേഷന്റെ പതിനൊന്നാമത്‌ സ്‌കോളര്‍ഷിപ്പ്‌ വിതരണമാണ്‌ നടന്നത്‌. 

ഈഫല്‍ റസിഡന്‍സി


ഈഫല്‍ റസിഡന്‍സി തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. ടി.കെ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡയറക്‌ടര്‍ ടി.കെ രമേശ്‌ തച്ചുകുഴിയില്‍ സന്നിഹിതനായിരുന്നു. ശീതീകരിച്ചതും അല്ലാത്തതുമായ മുറികള്‍, മിനി കോണ്‍ഫറന്‍സ്‌ ഹാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്‌. പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്റിന്‌ മുകള്‍വശത്ത്‌ ലയണ്‍സ്‌ ക്ലബിന്‌ സമീപമാണ്‌ ഈഫല്‍ റസിഡന്‍സി. കണ്‍സ്‌ട്രക്ഷന്‍ രംഗത്ത്‌ 20 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഈഫല്‍ കണ്‍സ്‌ട്രക്ഷന്‍സിന്റെ പുതിയ സംരംഭമാണിത്‌. ഐഡിയല്‍ ഇന്‍സൈഡ്‌ ആന്റ്‌ ഔട്ട്‌സൈഡ്‌ സഹോദരസ്ഥാപനമാണ്‌. 

വികെയര്‍ സര്‍ജിക്കല്‍സ്‌

ആശുപത്രി ഉപകരണങ്ങളുടെ വില്‍പനശാലയായ വികെയര്‍ സര്‍ജിക്കല്‍സ്‌ തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി. കോതായിക്കുന്ന്‌ ബൈപാസ്‌ റോഡില്‍ അന്തിനാട്ട്‌ കോംപ്ലക്‌സില്‍ വികെയര്‍ സര്‍ജിക്കല്‍സിന്റെ ഉദ്‌ഘാടനം ഓര്‍ത്തോ സര്‍ജന്‍ ഡോ. ഒ.റ്റി ജോര്‍ജ്ജ്‌ നിര്‍വഹിച്ചു. വീല്‍ചെയര്‍ ഉള്‍പ്പെടെ എല്ലാവിധ ഉപകരണങ്ങളും ഇവിടെ ലഭിക്കും. ലാബിലേക്കുള്ള ഉപകരണങ്ങളും സര്‍ജിക്കല്‍ എക്യുപ്‌മെന്റ്‌സും ലഭ്യമാണ്‌. ഗ്ലൂക്കോ മീറ്റര്‍, ക്രെച്ചസ്‌, ബെല്‍റ്റുകള്‍, ലെബിലൈസറുകള്‍, ബി.പി മോണിറ്റര്‍, എയര്‍ബെഡ്‌, വാട്ടര്‍ ബെഡ്‌ തുടങ്ങിയവയും ലഭ്യമാണ്‌.

ഷാഡ്‌വെല്‍സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്‍ഡ്‌ ഫിനാന്‍സ്‌

ഷാഡ്‌വെല്‍സിന്റെ ബിസിനസ്‌ സ്‌കൂളും ഫിനാന്‍സ്‌ കോളേജും വാഴക്കുളത്ത്‌ ആരംഭിക്കുമെന്ന്‌ ഷാഡ്‌വെല്‍സ്‌ സി.ഇഒ ടോം ബി. മണ്ണപ്പുറത്ത്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്‌റ്റംബര്‍ 18 ന്‌ ചൊവ്വാഴ്‌ച വാഴക്കുളത്ത്‌ ശിലാസ്ഥാപനം നടത്തും. എമേര്‍ജിംഗ്‌ കേരളയിലെ നിക്ഷേപ നിര്‍ദ്ദേശങ്ങളില്‍ ആദ്യം നടപ്പാക്കുന്ന പദ്ധതിയായ ഷാഡ്‌വെല്‍സ്‌ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ബിസിനസ്‌ ആന്‍ഡ്‌ ഫിനാന്‍സിന്റെ നിര്‍മ്മാണോദ്‌ഘാടനം വാഴക്കുളം ലയണ്‍സ്‌ ക്ലബില്‍ വൈകിട്ട്‌ ആറിന്‌ മന്ത്രി അനൂപ്‌ ജേക്കബ്‌ നിര്‍വഹിക്കും. ഷാഡ്‌വെല്‍സ്‌ ചെയര്‍മാന്‍ ജൂലിയന്‍ മാഷോട്ട്‌, സി.എഫ്‌.ഒ വേണുഗോപാല്‍, എക്‌സിക്യുട്ടീവ്‌ ഡയറക്‌ടര്‍ സുബി കുര്യന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

കേരള വിശ്വകര്‍മ്മ സഭ തൊടുപുഴ താലൂക്ക്‌ യൂണിയന്റെ ആഭിമുഖ്യത്തില്‍ വിശ്വകര്‍മ്മദിനാഘോഷം നടത്തി. മങ്ങാട്ടുകവലയില്‍ നിന്നും ആരംഭിച്ച ശോഭായാത്രയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. നിരവധി നിശ്ചലദൃശ്യങ്ങളും ശോഭായാത്രയില്‍ അണിനിരന്നു.

2. വിശ്വകര്‍മ്മദിനാഘോഷത്തോടനുബന്ധിച്ച്‌ തൊടുപുഴയില്‍ നടന്ന പൊതുസമ്മേളനം പി ടി തോമസ്‌ എം.പി ഉദ്‌ഘാടനം ചെയ്‌തു. വിശ്വകര്‍മ്മസഭാ ജില്ലാ പ്രസിഡന്റ്‌ അഡ്വ. എം.എസ്‌ വിനയരാജ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. വി.എന്‍ ശശിധരന്‍, യുവജനഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ദിലീപ്‌കുമാര്‍, സ്‌പൈസസ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ റോയി കെ. പൗലോസ്‌, വിശ്വകര്‍മ്മസഭ ഭാരവാഹികളായ എ.എന്‍ മുകുന്ദദാസ്‌, ഗോപാലകൃഷ്‌ണന്‍, ബിന്ദു വിക്രമന്‍, ഷീല ഗോപി, വിജയകുമാര്‍,.കെ എ സജി, പി കെ മനോജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ലയണ്‍സ്‌ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി


തൊടുപുഴ ലയണ്‍സ്‌ ക്ലബ്‌ എലൈറ്റില്‍ ലയണ്‍സ്‌ ഗവര്‍ണര്‍ സന്ദര്‍ശനം നടത്തി. ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ ശിവാനന്ദന്‍ ഇതോടനുബന്ധിച്ചു ചേര്‍ന്ന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ജോര്‍ജ്ജ്‌ തോമസ്‌ കാപ്പന്‍, അമര്‍നാഥ്‌, റോയി ലൂക്ക്‌, ജയിംസ്‌ടി. മാളിയേക്കല്‍, ബൈജു ശിവരാമന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.  

ലോഗോ പ്രകാശനം


തൊടുപുഴയില്‍ സെപ്‌റ്റംബര്‍ 28 മുതല്‍ 30 വരെ നടക്കുന്ന യൂത്ത്‌ കോണ്‍ഗ്രസ്‌ ഇടുക്കി ലോക്‌സഭാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം മുന്‍ സംസ്ഥാന പ്രസിഡന്റ്‌ ടി. സിദ്ധിഖ്‌ നിര്‍വഹിച്ചു. തൊടുപുഴയില്‍നടന്ന ചടങ്ങില്‍ ലോക്‌ സഭാ പ്രസിഡന്റ്‌ അഡ്വ. ഡീന്‍ കുര്യാക്കോസ്‌ അദ്ധ്യക്ഷത വഹിച്ചു. എന്‍.ഐ ബെന്നി, ജിയോ മാത്യു, നിയാസ്‌ കൂരാപ്പിള്ളി, അനീഷ്‌ കിഴക്കേല്‍, ജാഫര്‍ഖാന്‍ മുഹമ്മദ്‌, കെ ദീപക്‌, മുഹമ്മദ്‌ അന്‍ഷാദ്‌, കെ. ജി സജിമോന്‍, സി എസ്‌ മഹേഷ്‌, വി.ഇ താജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

2012, സെപ്റ്റംബർ 16, ഞായറാഴ്‌ച

കിണറ്റില്‍ വീണ പോത്തിനെ രക്ഷപ്പെടുത്തി.


ഹര്‍ത്താല്‍ ദിനത്തില്‍ കിണറ്റില്‍ വീണ പോത്തിനെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. തൊടുപുഴ കെഎസ്‌ആര്‍ടിസി ജംഗ്‌ഷന്‍ കോതായിക്കുന്ന്‌ റോഡില്‍ ശനിയാഴ്‌ച ഉച്ചകഴിഞ്ഞാണ്‌ സംഭവം. ഫയര്‍ഫോഴ്‌സെത്തി കിണറിലേക്ക്‌ വെള്ളം പമ്പ്‌ ചെയ്‌ത്‌ വെള്ളം ഉയര്‍ത്തിയാണ്‌ പോത്തിനെ രക്ഷപ്പെടുത്തിയത്‌. 

കെ. വി ദേവസ്യായ്‌ക്ക്‌ സ്വീകരണം നല്‍കി


ദേശീയ അദ്ധ്യാപക അവാര്‍ഡ്‌ നേടിയ കെ. വി ദേവസ്യായ്‌ക്ക്‌ ജന്മനാടായ തൊമ്മന്‍കുത്തില്‍ സ്വീകരണം നല്‍കി. ഫാ. ജോര്‍ജ്ജ്‌ നെടുങ്കല്ലേല്‍, അദ്ധ്യക്ഷത വഹിച്ചു. വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി വര്‍ഗീസ്‌, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന ജോളി, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, തോമസ്‌ മാഷ്‌, കെ.എല്‍ ജോസഫ്‌, ലീല തങ്കന്‍, ബിജു തങ്കപ്പന്‍, അഡ്വ. സാബു എബ്രഹാം, ലൈല രമേശ്‌, ജെസീന്ത ജോസഫ്‌, എല്‍.ഐ അബ്‌ദുള്‍ നാസര്‍, ഫാ. ജോസഫ്‌ കുന്നുമ്മേല്‍, പീതാംബരന്‍ വട്ടോലില്‍, സോജന്‍ ഈന്തുങ്കല്‍, മൈക്കിള്‍ വെട്ടിക്കാട്ടില്‍, ടി.കെ സോമന്‍കുഞ്ഞ്‌, ബാബു പോള്‍, സോണി കോഴികോട്ട്‌, തുടങ്ങിയവര്‍ പ്രസംഗിച്ചു. 

ഹര്‍ത്താല്‍ ദിനത്തില്‍ സാധാരണ നിലയില്‍ സഹകരണ ബാങ്ക്‌.


ആര്‌ ഹര്‍ത്താല്‍ പ്രഖ്യാപിച്ചാലും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ ബാങ്ക്‌. തെക്കുംഭാഗം സര്‍വ്വീസ്‌ സഹകരണ ബാങ്കാണ്‌ ഹര്‍ത്താല്‍ ദിനങ്ങളിലും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നത്‌. ഏതു പാര്‍ട്ടി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌താലും ബാങ്ക്‌ അടപ്പിക്കാന്‍ ആരും എത്താറില്ല. ഹര്‍ത്താല്‍ ദിനത്തില്‍ പതിവിലേറെ ഇടപാടുകാര്‍ എത്തുന്നതും ഇവിടുത്തെ പ്രത്യേകതയാണ്‌. ബാങ്കിന്റെ തെക്കുംഭാഗത്തുള്ള ഹെഡ്‌ ഓഫീസും ആനക്കയത്തുള്ള ബ്രാഞ്ചും എല്ലാ ഹര്‍ത്താല്‍ ദിനങ്ങളിലും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നു. 

2012, സെപ്റ്റംബർ 10, തിങ്കളാഴ്‌ച

നാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണം സമാപിച്ചു.

മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണം സമാപിച്ചു. ഫാ. സ്റ്റെനി കുന്നേക്കാടന്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിച്ചു. റവ. ഡോ. ജോര്‍ജ്ജ്‌ ഓലിയപ്പുറംസന്ദേശം നല്‍കി. തുടര്‍ന്ന്‌ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം നടന്നു. എട്ടാമിടം സെപ്‌റ്റംബര്‍ 15 ന്‌ ആഘോഷിക്കും.

മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നാകപ്പുഴ പള്ളിയില്‍ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച്‌ തിരി പ്രദക്ഷിണം നടന്നു. ശനിയാഴ്‌ച വെളുപ്പിന്‌ മൂന്നുമണിക്ക്‌ നടന്ന പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന്‌ വിശ്വാസികള്‍ പങ്കെടുത്തു.  

2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

തൊടുപുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തില്‍ അഷ്‌ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച്‌ `സ്വാതി സംഗീത കലാലയം' അവതരിപ്പിക്കുന്ന സംഗീത സദസ്സും കലാലയ വിദ്യാര്‍ത്ഥികളുടെ സംഗീത ആരാധനയും നടന്നു. സ്വാതി സംഗീത കലാലയം പ്രിന്‍സിപ്പല്‍ മനോജ്‌ പത്മനാഭന്‍ നേതൃത്വം നല്‍കി. 

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

പാറത്തോട്‌ സ്വദേശിക്ക്‌ ചൈനക്കാരി വധുവായി


പാറത്തോട്‌ സ്വദേശിക്ക്‌ ചൈനക്കാരി വധുവായി. പാറത്തോട്‌ സ്വദേശി മറ്റത്തില്‍ രാജപ്പന്‍-ശ്യാമളകുമാരി ദമ്പതികളുടെ മകന്‍ ബിനുമോനാണ്‌ ചൈനക്കാരി യാന്‍ യുവാന്‍ ചെന്നിന്‌ മിന്നുചാര്‍ത്തിയത്‌. തൊടുപുഴ ഉത്രം റസിഡന്‍സിയില്‍ ഒരുക്കിയ വിവാഹ മണ്‌ഡപത്തില്‍ ഹിന്ദു മതാചാര പ്രകാരമായിരുന്നു വിവാഹം. ആംഗോ യെന്നര്‍ ടെക്‌നോളജീസ്‌ എന്ന പേരില്‍ ചൈനയില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ ബിസിനസ്സ്‌ നടത്തുകയാണ്‌ ബിനുമോന്‍. 

2012, സെപ്റ്റംബർ 6, വ്യാഴാഴ്‌ച

സിസ്റ്റര്‍ ആന്‍സിലറ്റിനു സ്വീകരണം നല്‍കി.

0
തൊടുപുഴ: ദേശീയ അദ്ധ്യാപക അവാര്‍ഡ്‌ ഇന്ത്യന്‍ പ്രസിഡന്റ്‌ ഡോ. പ്രണബ്‌ മുഖര്‍ജിയില്‍ നിന്നും ഏറ്റുവാങ്ങി തൊടുപുഴയില്‍ തിരിച്ചെത്തിയ സിസ്റ്റര്‍ ആന്‍സിലറ്റിനെ തൊടുപുഴ നഗരസഭയും ലയണ്‍സ്‌ ക്ലബ്ബ്‌ എലൈറ്റും സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ യു.പി സ്‌കൂളും വിവിധ അദ്ധ്യാപക സംഘടനകളും സംയുക്തമായി സ്വീകരണം നല്‍കി.
തൊടുപുഴയില്‍ എത്തിയ സിസ്റ്ററിനെ അച്ചന്‍കവലയില്‍ അസിസ്റ്റന്റ്‌ മാനേജര്‍ ഫാ.ജോസഫ്‌ മുട്ടത്തുവാളായിലും ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ റോയ്‌ ലൂക്കും പൂച്ചെണ്ട്‌ നല്‍കി സ്വീകരിച്ചു.തുടര്‍ന്ന്‌ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ നഗരസഭാ ഓഫീസിനു മുമ്പില്‍ എത്തിയ സിസ്റ്റര്‍ ആന്‍സലിറ്റിനെ നഗരസഭ ചെയര്‍മാന്‍ ടിജെ ജോസഫ്‌ ബൊക്കെ നല്‍കി സ്വീകരിച്ചു. സ്‌കൂള്‍ ലീഡര്‍ മീരാ രാജേഷ്‌ ഹാരമണിയിച്ചു. തുടര്‍ന്ന്‌ ഘോഷയാത്രയായി മുനിസിപ്പല്‍ മൈതാനിയിലേക്ക്‌ സിസ്റ്റര്‍ ആന്‍സിലറ്റിനെ ആനയിച്ചു. മുനിസിപ്പല്‍ വേദിയില്‍ നടന്ന സ്വീകരണയോഗം ചെയര്‍മാന്‍ ടിജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു.
അലിഗഢ്‌ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സിലര്‍ ഡോ. പി.കെ അബ്‌ദുള്‍ അസീസ്‌ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌ മോനിപ്പിള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷിബിലി സാഹിബ്‌, ആരോഗ്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജോസഫ്‌ ജോണ്‍, കൗണ്‍സിലര്‍മാരായ പ്രൊഫ. ജെസ്സി ആന്റണി, ആര്‍ ഹരി, ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ റോയി ലൂക്ക്‌, എച്ച്‌.എം ഫോറം സെക്രട്ടറി ജെയിംസ്‌ മാളിയേക്കല്‍, പി.എം ദേവസ്യാച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സംഘടനകളേയും സ്ഥാപനങ്ങളേയും പ്രതിനിധികരിച്ച്‌ ഷാജു പോള്‍, ജോര്‍ജ്ജ്‌ താന്നിക്കല്‍, മേരി ആന്റണി, യേശുദാസ്‌ ആന്റണി, ബൈജു ശിവരാമന്‍, ഷിന്റോ ജോര്‍ജ്ജ്‌, ജോബിന്‍ ജോസഫ്‌, അനീഷ്‌ ജോര്‍ജ്ജ്‌, ഫ്രാന്‍സീസ്‌ ലൂക്ക്‌, വി.എം ഫിലിപ്പച്ചന്‍, പി.ജി. മോഹനന്‍, റ്റി.യു ജോര്‍ജ്ജ്‌, സിജു ജോസഫ്‌, ജോണ്‍സണ്‍ വെള്ളാപ്പുഴ, ജിന്‍സി സിനോജ്‌, റോമിസ്‌ പി.ടോം, സിസ്റ്റര്‍ സിറില്‍, പി.എ ജോര്‍ജ്ജ്‌, മത്തായിച്ചന്‍ മാത്യു, ലില്ലിക്കുട്ടി സേവ്യര്‍ എന്നിവര്‍ സ്വീകരിച്ചു.
തുടര്‍ന്ന്‌ സ്വീകരണറാലി മുനിസിപ്പല്‍ ചെയര്‍മാന്റേയും വിവിധ സംഘടനാ നേതാക്കളുടെയും നേതൃത്വത്തില്‍ സ്‌കൂളില്‍ സമാപിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാരായ ഷിന്റേ ജോര്‍ജ്ജ്‌, ജോബിന്‍ ജോസഫ്‌, അനീഷ്‌ ജോര്‍ജ്ജ്‌ എന്നിവര്‍ റാലിക്ക്‌ നേതൃത്വം നല്‍കി.  

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

വോളിബോള്‍താരം ടി ജെ ബേബി സര്‍വീസില്‍നിന്ന്‌ വിരമിച്ചു

തൃശൂര്‍: കായികരംഗത്ത്‌ ഏറെ നേട്ടങ്ങള്‍ സമ്മാനിച്ച വോളിബോള്‍ താരം പൊലീസ്‌ ജീവിതത്തോട്‌ വിടപറഞ്ഞു. തൊടുപുഴ ഇളംദേശം തെക്കേപുത്തന്‍പുരയില്‍ ടി ജെ ബേബിയാണ്‌ കായികസമ്പന്നമായ 28 വര്‍ഷത്തെ ഔദ്യോഗികജീവിതത്തില്‍ നിന്ന്‌ വിരമിച്ചത്‌. 1984ലാണ്‌ കേരള പൊലീസില്‍ ചേര്‍ന്നത്‌. കേരള പൊലീസില്‍നിന്ന്‌ വിരമിക്കുന്ന ആദ്യ കായിക താരവും കൂടിയാണ്‌ ബേബി. വോളിബോള്‍ കേരള പൊലീസ്‌ ടീമിനും കേരള വോളിബോള്‍ടീമിനും വേണ്ടി പത്തുവര്‍ഷം കളിച്ച ബേബി 91ല്‍ പോണ്ടിച്ചേരിയില്‍ നടന്ന ഫെഡറേഷന്‍കപ്പില്‍ ചാമ്പ്യന്മാരായ കേരളപൊലീസ്‌ ടീമിലും അംഗമായിരുന്നു. 85ല്‍ ആദ്യ ദേശീയഗെയിംസില്‍ വോളിബോളില്‍ കേരള ചാമ്പ്യന്മാരായപ്പോള്‍ സെന്റര്‍ബ്ലോക്കില്‍ കളിച്ച ബേബിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 2011ല്‍ മുഖ്യമന്ത്രിയുടെ വിശിഷ്ടസേവാമെഡലും നേടി. സിആര്‍പിഎഫില്‍ നിന്നാണ്‌ ബേബി കേരള പൊലീസിലെത്തിയത്‌. 76 മുതല്‍ 84 വരെ സിആര്‍പിഎഫില്‍ ജോലിചെയ്യുമ്പോള്‍ നിരവധി വോളിബോള്‍ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. വോളിബോളിലെ മികവു കണക്കിലെടുത്താണ്‌ കേരളപൊലീസിലേക്ക്‌ തെരഞ്ഞെടുത്തത്‌. കേരളവോളിബോള്‍ ടീമിലും പൊലീസ്‌ ടീമിലും അംഗമായി. 90ല്‍ കേരളപൊലീസ്‌ ടീമിന്റെ ക്യാപ്‌റ്റനായി. പത്തനംതിട്ട മണിയാറില്‍ കെഎപി അഞ്ചാം ബറ്റാലിയനില്‍ നിന്ന്‌ അസിസ്റ്റന്റ്‌ കമാന്‍ഡന്റായാണ്‌ 31ന്‌ വിരമിച്ചത്‌. തൃശൂര്‍ പൊലീസ്‌ അക്കാദമി ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ സേവനമനുഷ്‌ഠിച്ചു. തൃശൂരില്‍ ടി ജെ ബേബിക്ക്‌ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ്‌ നല്‍കി. കേരള പൊലീസ്‌ സ്‌പോര്‍ട്‌സ്‌ ടീം ഒരുക്കിയ യാത്രയയപ്പ്‌ യോഗത്തില്‍ ഐജി എസ്‌ ഗോപിനാഥ്‌, യു ഷറഫലി, സി വി പാപ്പച്ചന്‍, ഐ എം വിജയന്‍, മൊയ്‌തീന്‍നൈ, അബ്ദുള്‍ റസാക്‌, ഉദയകുമാര്‍, ലോയ്‌ഡ്‌ ജോസഫ്‌, സി എലിക്‌സ്റ്റണ്‍ എന്നിവര്‍ സംസാരിച്ചു.

2012, സെപ്റ്റംബർ 2, ഞായറാഴ്‌ച

2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

പി ടി തോമസ്‌ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹാത്രസ്സ്‌ സന്ദര്‍ശിച്ചു.



യു.പിയിലെ ഹാത്രസ്സില്‍ മലയാളി നഴ്‌സ്‌ വത്സമ്മ തോമസ്‌ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട്‌ പി ടി തോമസ്‌ എം.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹാത്രസ്സ്‌ സന്ദര്‍ശിച്ചു. വത്സമ്മയുടെ വീട്ടിലെത്തിയ എം.പിമാരായ പി.ടി തോമസ്‌, ആന്റോ ആന്റണി, കെ.പി ധനപാലന്‍ എന്നിവര്‍ ബന്ധുക്കളുമായി ആശയവിനിമയം നടത്തി. ജില്ലാ പോലീസ്‌ സൂപ്രണ്ടും മലയാളിയുമായ ഹാപ്പി മിത്രയുമായും എംപി മാര്‍ ചര്‍ച്ച നടത്തി. അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ കേരള എംപിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ, സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെയും സമീപിച്ചിരുന്നു. അയല്‍വാസികളായ പ്രതികളെ രക്ഷിക്കുവാന്‍ പോലീസ്‌ ശ്രമിക്കുന്നെന്ന ആരോപണം ഉയര്‍ന്നിരുന്നു. 

2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

തൊടുപുഴ അല്‍ അസ്‌ഹര്‍ കോളേജില്‍ ഓണാഘോഷം നടത്തി

തൊടുപുഴ അല്‍ അസ്‌ഹര്‍ കോളേജില്‍ ഓണാഘോഷം നടത്തി. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. 

തൊടുപുഴ പ്രതീക്ഷ ഭവനില്‍ ഓണാഘോഷം നടന്നു

തൊടുപുഴ പ്രതീക്ഷ ഭവനില്‍ ഓണാഘോഷം നടന്നു. റവ.ഫാ. ജോസ്‌ മോനിപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ജെയിന്‍ ഫ്രാന്‍സീസ്‌, മുനിസിപ്പല്‍ വാര്‍ഡ്‌ കൗണ്‍സിലര്‍ പ്രൊഫ. ജെസ്സി ആന്റണി, തൊടുപുഴ ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ ജോ, തൊടുപുഴ വൈ.ഡബ്ല്യൂ.സി.എ പ്രസിഡന്റ്‌ പ്രൊഫ.കൊച്ചുത്രേസ്യ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡീന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ന്ന്‌ കുട്ടികളുടെ വിവിധ പലാപരിപാടികളും അരങ്ങേറി.  

തൊടുപുഴ കുമാരമംഗലം വില്ലേജ്‌ ഇന്റര്‍നാഷ്‌ണല്‍ സ്‌കൂളില്‍ ഓണാഘോഷം നടന്നു

തൊടുപുഴ കുമാരമംഗലം വില്ലേജ്‌ ഇന്റര്‍നാഷ്‌ണല്‍ സ്‌കൂളില്‍ ഓണാഘോഷം നടന്നു. പഴയകാല ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ശ്രദ്ധേയമായി. ഓണ നുറുക്കുകള്‍, ഓണക്കളികള്‍, ഓണപ്പെരുമ, ഓണവിഭവങ്ങള്‍, ഓണനിര്‍മ്മിതികള്‍, ഓണപ്പൂക്കളം, ഓണലാവണ്യം, ഓണപര്‍വ്വം സ്‌പെഷ്യല്‍ ഓണസദ്യ എന്നിവ നടത്തി. 

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഓണാഘോഷം നടത്തി

തൊടുപുഴ ന്യൂമാന്‍ കോളേജില്‍ ഓണാഘോഷം നടത്തി. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു. 

ബീവറേജസ്‌ ഷോപ്പില്‍ നിന്നും വാങ്ങിയ ബിയറില്‍ പൊടിപടലങ്ങള്‍ കണ്ടെത്തി

ബീവറേജസ്‌ ഷോപ്പില്‍ നിന്നും വാങ്ങിയ ബിയറില്‍ പൊടിപടലങ്ങള്‍ കണ്ടെത്തി. കരിമണ്ണൂരില്‍ നിന്നും വാങ്ങിയ ബിയറിലാണ്‌ മാലിന്യങ്ങള്‍ കണ്ടെത്തിയത്‌. കരിമണ്ണൂര്‍ സ്വദേശിയായ യുവാവു വാങ്ങിയ ബിയറിലാണ്‌ മാലിന്യങ്ങള്‍ കാണപ്പെട്ടത്‌.

ഇടുക്കി ജില്ലയിലെ ആദ്യത്തെ ഐ.സി.യു ആബുലന്‍സ്‌

ഇടുക്കി ജില്ലയിലെ ആദ്യത്തെ ഐ.സി.യു ആബുലന്‍സ്‌ സൗകര്യം തൊടുപുഴയ്‌ക്ക്‌ സ്വന്തം. തൊടുപുഴ സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ പുതിയ സംരംഭമായ ഐ.സി.യു ആബുലന്‍സില്‍ കാര്‍ഡിയാക്‌, ഹെഡ്‌ ഇന്‍ഞ്ച്വറി പേഷ്യന്റ്‌സിനുള്‍പ്പെടെ എല്ലാ വിധത്തിലുമുള്ള ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്‌. 

യു.കെ യില്‍ നിന്നൊരു മാരന്‍

തൊടുപുഴ : യു.കെ യില്‍ നിന്നുള്ള യുവാവ്‌ തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയായ യുവതിക്ക്‌ മിന്നുചാര്‍ത്തി. തൊടുപുഴ കൃഷ്‌ണതീര്‍ത്ഥം ഓഡിറ്റോറിയത്തിലാണ്‌ പുതുമയാര്‍ന്ന വിവാഹം നടന്നത്‌. വെങ്ങല്ലൂര്‍ മണപ്പാട്ട്‌ എം.ആര്‍ ചന്ദ്രഭാനു - ഇന്ദിര ദമ്പതികളുടെ മകള്‍ ഡോ. സംഗീതയും യു.കെയിലുള്ള പോള്‍ ഗാലര്‍ - നൈസില ദമ്പതികളുടെ മകന്‍ ജയിംസ്‌ഗാലറുമാണ്‌ ഹിന്ദു ആചാരപ്രകാരം വിവാഹിതരായത്‌. വരന്റെ ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ കേരളീയ വേഷത്തിലാണ്‌ വിവാഹത്തിനെത്തിയത്‌. 

2012, ഓഗസ്റ്റ് 22, ബുധനാഴ്‌ച

വാക്കണ്ടത്തില്‍ സിറ്റി ചിപ്‌സ്‌

ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാറാക്കിയ ചിപ്‌സുകള്‍ ലഭ്യമാക്കിക്കൊണ്ടാണ്‌ തൊടുപുഴ മാര്‍ക്കറ്റ്‌ റോഡില്‍ പ്രവര്‍ത്തിക്കുന്ന വാക്കണ്ടത്തില്‍ സിറ്റി ചിപ്‌സ്‌ ഓണത്തിന്‌ ഒരുങ്ങിയിരിക്കുന്നത്‌. വെളിച്ചണ്ണയില്‍ മാത്രം ചിപ്‌സ്‌ തയ്യാറാക്കുന്നതിലൂടെ പ്രശസ്‌തമായ സ്ഥാപനമാണ്‌ സിറ്റി ചിപ്‌സ്‌.  

വിദ്യാര്‍ത്ഥികള്‍ പ്രകൃതിദുരന്ത ബാധിത പ്രദേശമായ കടവൂര്‍ നാലാം ബ്ലോക്കും ദുരിതാശ്വാസ കേന്ദ്രമായ കടവൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും സന്ദര്‍ശിച്ചു

തൊടുപുഴ വിമല പബ്ലിക്‌ സ്‌കൂളിലെ എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രകൃതിദുരന്ത ബാധിത പ്രദേശമായ കടവൂര്‍ നാലാം ബ്ലോക്കും ദുരിതാശ്വാസ കേന്ദ്രമായ കടവൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളും സന്ദര്‍ശിച്ചു.സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ്‌ സിഎംസി, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ഗ്ലോറി സിഎംസി, എക്കോ ക്ലബ്ബ്‌ കോര്‍ഡിനേറ്റേഴ്‌സ്‌ കെ.പി. അശോക്‌ കുമാര്‍, ബിബിന്‍ ബേബി, ജെസിയമ്മ ലൂക്കോസ്‌, എക്കോ ക്ലബ്ബ്‌ പ്രസിഡന്റ്‌ ജിബിന്‍ സൈമണ്‍, സെക്രട്ടറി റിയ തോമസ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ദുരിത ബാധിതര്‍ക്ക്‌ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച തുകയും വസ്‌ത്രങ്ങളും കൈമാറി.  

ഓണാഘോഷത്തിന്‌ കൊഴുപ്പേകാന്‍ പേള്‍ റോയല്‍ ഹോട്ടല്‍ പായസമേള

ഓണാഘോഷത്തിന്‌ കൊഴുപ്പേകാന്‍ തൊടുപുഴ കെ.എസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്റിനു സമീപമുള്ള പേള്‍ റോയല്‍ ഹോട്ടല്‍ പായസമേള തുടങ്ങി. മധുരിക്കുന്ന രുചിഭേദങ്ങളുമായി പത്തുദിവസം നീളുന്ന പായസമേളയാണ്‌ ഒരുക്കിയിരിക്കുന്നത്‌. കേരളത്തനിമയാര്‍ന്ന വിവിധയിനം പായസങ്ങള്‍ സമന്വയിക്കുന്ന ആസ്വാദ്യമായ രുചിയനുഭവമാണ്‌ പേള്‍റോയലില്‍ ഒരുക്കിയിരിക്കുന്നത്‌. അടപ്രഥമന്‍, കൂടാതെ ചെറുപയര്‍, അരി, കടല, പരിപ്പ്‌, ഗോതമ്പ്‌ തുടങ്ങി വൈവിധ്യം നിറഞ്ഞ പായസങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഇതിനു പുറമേ എല്ലാദിവസവും രാത്രി ഏഴ്‌ മുതല്‍ 10.30 വരെ ബുഫേ ഡിന്നര്‍ ഒരുക്കിയിട്ടുണ്ട്‌. കുട്ടനാടന്‍ ഫുഡ്‌ഫെസ്റ്റാണ്‌ ബുഫേ ഡിന്നറിലുള്ളത്‌. പൂരാടം, ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ ഓണസദ്യയും ഒരുക്കിയിട്ടുണ്ട്‌.

ഓണത്തെ വരവേല്‍ക്കുവാന്‍

. ഓണത്തെ വരവേല്‍ക്കുവാന്‍ തൊടുപുഴ പുളിമൂട്ടില്‍ സില്‍ക്‌സില്‍ അത്തപ്പൂക്കളമൊരുങ്ങി. പൂക്കള്‍കൊണ്ട്‌ വലുപ്പത്തില്‍ ഒരുക്കിയ അത്തപ്പൂക്കളം പുളിമൂട്ടില്‍ സില്‍ക്‌സില്‍ എത്തുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. ജീവനക്കാര്‍ ചേര്‍ന്നാണ്‌ മനോഹരമായ പൂക്കളം ഒരുക്കിയിരിക്കുന്നത്‌.

റ്റി.സി റസ്റ്റോറന്റില്‍ പൂക്കളമൊരുങ്ങി.

ഓണാഘോഷത്തിന്‌ കൊഴുപ്പുകൂട്ടുവാന്‍ തൊടുപുഴ റ്റി.സി റസ്റ്റോറന്റില്‍ പൂക്കളമൊരുങ്ങി. അത്തം മുതല്‍ എല്ലാദിവസവും പൂക്കളമൊരുക്കുമെന്ന്‌ റ്റി സി ഹോട്ടല്‍ മാനേജര്‍ റോയി പറഞ്ഞു. അത്തം മുതല്‍ തിരുവോണം വരെ വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പായസവും റ്റി.സി റസ്റ്റോറന്റില്‍ ഒരുക്കിയിട്ടുണ്ട്‌. ഓണപ്പായസം പാഴ്‌സല്‍ സൗകര്യവുമുണ്ടായിരിക്കും.



2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

തൊടുപുഴയില്‍ നിന്നും ഒരു താരോദയം കൂടി

മലയാള സിനിമയ്‌ക്ക്‌ തൊടുപുഴയില്‍ നിന്നും ഒരു താരോദയം കൂടി. ശനിയാഴ്‌ച റിലീസ്‌ ചെയ്യുന്ന ദിലീപ്‌ നായകനാകുന്ന മിസ്റ്റര്‍ മരുമകന്‍ എന്ന ചിത്രത്തിലാണ്‌ മോഡലിംഗ്‌ രംഗത്തു നിന്നും സിനിമയിലേക്കെത്തിയ തൊടുപുഴ സ്വദേശിനി മേഘ്‌ന നായര്‍ നായികാപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌. തമിഴില്‍ ആദ്യപടം ചെയ്‌ത മേഘ്‌നയുടെ മലയാളത്തിലെ മൂന്നാമത്രം ചിത്രമാണ്‌ ഓണക്കാലത്ത്‌ റിലീസാകുന്ന മിസ്റ്റര്‍ മരുമകന്‍.


ജലനിധി മേഖലാ ഓഫീസ്‌ തൊടുപുഴ മാതാ ഷോപ്പിംഗ്‌ ആര്‍ക്കേഡില്‍ മന്ത്രി പി.ജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി. ജെ ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ സുബൈദ സെയ്‌തുമുഹമ്മദ്‌, സില്‍ക്ക്‌ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ ഷീല സ്റ്റീഫന്‍, അഡ്വ. അലക്‌സ്‌ കോഴിമല, ജോണ്‍ നെടിയശാല, വി. വി മത്തായി, പി. പി സാനു, കെ. ഗോപിനാഥന്‍ നായര്‍, ബിജു കൃഷ്‌ണന്‍, കെ. സുരേഷ്‌ബാബു, പീതാംബരന്‍ പിള്ള, ററി.വി പാപ്പു, രാജു ജോര്‍ജ്ജ്‌, ബിജു മറ്റപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കടവൂര്‍ നാലാംബ്ലോക്കില്‍ ഉരുള്‍പൊട്ടലില്‍ കനത്ത നാശം

കടവൂര്‍ നാലാംബ്ലോക്കില്‍ ഉരുള്‍പൊട്ടലില്‍ കനത്ത നാശം. ഒരാള്‍ മരണപ്പെട്ടു. നാലുപേരെ കാണാതായി. എട്ടുവീടുകള്‍ ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തനത്തിന്‌ ഫയര്‍ഫോഴ്‌സും നാട്ടുകാരും നേതൃത്വം നല്‍കി. വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന വിദഗ്‌ധരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനം വൈകിയാണ്‌ ആരംഭിച്ചത്‌.

2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച

തൊടുപുഴ ലയണ്‍സ്‌ ക്ലബും ചാഴികാട്ട്‌ ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന ഡയാലിസിസ്‌ പദ്ധതിയുടെ ഉദ്‌ഘാടനം ആഗസ്റ്റ്‌ 19 ന്‌ രാവിലെ 8.30 ന്‌ ചാഴികാട്ട്‌ ആശുപത്രിയില്‍ മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിക്കുമെന്ന്‌ ക്ലബ്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട്‌ ഗവര്‍ണര്‍ സി.എ അബ്രഹാം പഞ്ഞിക്കാരന്‍ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രസിഡന്റ്‌ അഡ്വ. ജോ ജോസ്‌, സെക്രട്ടറി ശരത്‌ യു നായര്‍, ട്രഷറര്‍ കെ. രാമചന്ദ്രന്‍, പ്രോജക്‌ട്‌ കണ്‍വീനര്‍മാരായ ഡോ. ജോസഫ്‌ സ്റ്റീഫന്‍, ഡോ. കെ. സുദര്‍ശന്‍, വൈസ്‌ പ്രസിഡന്റ്‌ പുന്നൂസ്‌ ജേക്കബ്‌ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

2012, ഓഗസ്റ്റ് 3, വെള്ളിയാഴ്‌ച

ശുചീകരിച്ച കുടിവെള്ളം കുട്ടികള്‍ക്ക്‌ ലഭ്യമാക്കുന്നതിനുള്ള വാട്ടര്‍ പ്യൂരിഫെയറിന്റെ ഉദ്‌ഘാടനം

ലയണ്‍ ക്ലബ്ബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റിന്റെ നേതൃത്വത്തില്‍ മുട്ടം ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ ശുചീകരിച്ച കുടിവെള്ളം കുട്ടികള്‍ക്ക്‌ ലഭ്യമാക്കുന്നതിനുള്ള വാട്ടര്‍ പ്യൂരിഫെയറിന്റെ ഉദ്‌ഘാടനം ലയണ്‍സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ റോയി ലൂക്ക്‌ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ്‌, ലയണ്‍സ്‌ ക്ലബ്ബ്‌ ഭാരവാഹികളായ ബിജു, ഷാജു തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.

2012, ജൂലൈ 31, ചൊവ്വാഴ്ച

സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിയുടെ യൂണിറ്റ്‌ ഉദ്‌ഘാടനം

സംസ്ഥാന ആഭ്യന്തര വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന സ്റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിയുടെ യൂണിറ്റ്‌ ഉദ്‌ഘാടനം കരിമണ്ണൂര്‍ സെന്റ്‌ ജോസഫ്‌സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ്‌ സൂപ്രണ്ട്‌ ജോര്‍ജ്ജ്‌ വര്‍ഗീസ്‌, കോതമംഗലം കോര്‍പറേറ്റ്‌ വിദ്യാഭ്യാസ സെക്രട്ടറി ഫാ. കുര്യാക്കോസ്‌ കൊടകല്ലില്‍, സ്‌കൂള്‍മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി കുന്നേല്‍, പ്രിന്‍സിപ്പല്‍ മാത്യു സ്റ്റീഫന്‍, ഹെഡ്‌മാസ്റ്റര്‍ ജോസഫ്‌ ജോണ്‍, ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിബി ദാമോദരന്‍, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബീന ജോളി, ഡിവൈഎസ്‌പി യും എസ്‌.പി.സി നോഡല്‍ ഓഫീസറുമായ ആര്‍.ദത്തന്‍, ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ വത്സമ്മ എബ്രഹാം, കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പോള്‍ കുഴിപ്പിള്ളി, പോലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറും എസ്‌പിസി കണ്‍വീനറുമായ വി.എസ്‌ ഷാജു, തൊടുപുഴ എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ അബു എബ്രഹാം, തൊടുപുഴ ഫയര്‍ഫോഴ്‌സ്‌ അസിസ്റ്റന്റ്‌ സ്റ്റേഷന്‍ ഓഫീസര്‍ സി.വി രാജന്‍, തൊടുപുഴ ജോയിന്റ്‌ ആര്‍.ടി.ഒ വി.എം ജബ്ബാര്‍, കരിമണ്ണൂര്‍ എസ്‌.ജെ.എച്ച്‌.എസ്‌.എസ്‌ പ്രിന്‍സിപ്പല്‍ മാത്യു സ്റ്റീഫന്‍, കരിമണ്ണൂര്‍ പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.കെ ജോസ്‌, എസ്‌പിസി അസിസ്റ്റന്റ്‌ നോഡല്‍ ഓഫീസര്‍ സുരേഷ്‌ ബാബു, പിടിഎ പ്രസിഡന്റ്‌ ജോളിഅഗസ്റ്റിന്‍, മുതലക്കോടം എസ്‌ജിഎച്ച്‌എസ്‌എസ്‌ അദ്ധ്യാപകനും സിപിഒയുമായ ബിജോയി മാത്യു, പിടിഎ വൈസ്‌ പ്രസിഡന്റ്‌ കെ.എന്‍ സണ്ണി, എംപിടിഎ പ്രസിഡന്റ്‌ ജയിന്‍ മാത്യു, സിപിഒ സജി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.

തൊടുപുഴ ന്യൂമാന്‍ കോളേജ്‌ ഫോക്‌ലോര്‍ ക്ലബിന്റെ നേതൃത്വത്തില്‍ നാടോടി വിജ്ഞാനസദസ്സ്‌ നടത്തി

തൊടുപുഴ ന്യൂമാന്‍ കോളേജ്‌ ഫോക്‌ലോര്‍ ക്ലബിന്റെ നേതൃത്വത്തില്‍ നാടോടി വിജ്ഞാനസദസ്സ്‌ നടത്തി. വിവിധ കലാപരിപാടികള്‍ ഇതോടനുബന്ധിച്ച്‌ നടത്തി.

സ്‌കൂളുകളില്‍ ഖാദി പ്രചരിപ്പിക്കാന്‍ ഖാദി ബോര്‍ഡ്‌ മുന്‍കൈയ്യെടുക്കണം: പി.ടി. തോമസ്‌ എം.പി.

ഇടുക്കി : ഖാദിയുടെ പ്രചരണം കാര്യക്ഷമമാക്കാന്‍ ഖാദി ബോര്‍ഡ്‌ ദീര്‍ഘ വീക്ഷണത്തടെ പ്രവര്‍ത്തിക്കണമെന്ന്‌ പി.ടി.തോമസ്‌ എം.പി.. ഒരുമാസം നീണ്ടു നില്‍ക്കുന്ന ഖാദി ഓണം- റംസാന്‍ മേളയുടെ ജില്ലാ തല ഉദ്‌ഘാടനം തൊടുപുഴ ഖാദി സൗഭാഗ്യയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളുകളില്‍ സൗജന്യ യൂണിഫോം പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുണ്ട്‌. ഇത്‌ ഖാദി വഴി നടപ്പിലാക്കുവാനുളള പ്രോജക്‌ട്‌ അടുത്ത സ്‌കൂള്‍ വര്‍ഷമെങ്കിലും ലക്ഷ്യമിട്ട്‌ തയ്യാറാക്കണമെന്നും അതിനുളള സഹായ സഹകരണങ്ങള്‍ തന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിരിക്കുമെന്നും എം.പി. പറഞ്ഞു. തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ റ്റി.ജെ. ജോസഫ്‌ അധ്യക്ഷനായിരിന്നു. സ്‌പൈസസ്‌ ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ റോയ്‌ കെ. പൗലോസ്‌ ഖാദി വസ്‌ത്രങ്ങള്‍ അനില്‍ മേല്‍ക്കുന്നേലിന്‌ നല്‍കികൊണ്ട്‌ ആദ്യ വില്‌പന നിര്‍വഹിച്ചു. ഇന്ത്യന്‍ ജനതയുടെ ദേശീയബോധത്തിന്റെ ഭാഗമാണ്‌ ഖാദി എന്നും നിരവിധി കുടുംബങ്ങള്‍ ഖാദി വസ്‌ത്രനെയ്‌ത്തിലൂടെ തങ്ങളുടെ ജീവിതം കൂടിയാണ്‌ നെയ്‌തെടുക്കുന്നതെന്നും റോയ്‌ കെ. പൗലോസ്‌ പറഞ്ഞു. ഒരു മാസം നീണ്ടു നില്‍ക്കുന്ന ഖാദി - റംസാന്‍ മേള ജില്ലയിലെ തൊടുപുഴയിലുളള രണ്ടു സെന്ററുകളിലും കട്ടപ്പനയിലെ ഖാദി സെന്ററിലുമായാണ്‌ നടക്കുക. ആഗസ്റ്റ്‌ അവസാനം മേള സമാപിക്കും.ചടങ്ങില്‍ തൊടുപുഴ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ പി.ജി. രാജശേഖരന്‍, എം.എ. അബ്‌ദുള്‍ കരീം ഹാജി, പ്രോജക്‌ട്‌ ഓഫീസര്‍ റ്റി.സി. മാധവന്‍ നമ്പൂതിരി, വി.ഐ.ഒ. കെ.എച്ച്‌. അബ്‌ദുള്‍ കരീം, ഖാദി ബോര്‍ഡ്‌ ഉദേ്യാഗസ്ഥര്‍, വിവിധ നെയ്‌തു കേന്ദ്രങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

തൊടുപുഴ മഡോണ ടെക്‌സ്റ്റയില്‍സ്‌ കാരുണ്യ ലോട്ടറി ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം

കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിന്റെ ഭാഗമായി തൊടുപുഴ മഡോണ ടെക്‌സ്റ്റയില്‍സ്‌ കാരുണ്യ ലോട്ടറി ഉപഭോക്താക്കള്‍ക്ക്‌ നല്‍കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം തൊടുപുഴ തഹസില്‍ദാര്‍ സുരേഷ്‌ ജോസഫ്‌ നിര്‍വഹിച്ചു. മാനേജിംഗ്‌ പാര്‍ട്‌ണര്‍മാരായ എം.ഡി ദിലീപ്‌, എം.എസ്‌ ഷൈജു തുടങ്ങിയവര്‍ പങ്കെടുത്തു. മഡോണയില്‍ നിന്നും വാങ്ങുന്ന ഓരോ ആയിരം രൂപയുടെ തുണിത്തരങ്ങള്‍ക്കൊപ്പം ഒരുകാരുണ്യ ലോട്ടറി സൗജന്യമായി നല്‍കും. ലോട്ടറികള്‍ ഈ വിധം നല്‍കുന്നതിലൂടെ നല്ലൊരു തുക സര്‍ക്കാരിലേക്ക്‌ നല്‍കാനാവും. രണ്ട്‌ വര്‍ഷം മുമ്പ്‌ മഡോണ ടെക്‌സ്റ്റൈല്‍സിന്‌ ഐഎസ്‌ഒ അംഗീകാരം ലഭിച്ചിരുന്നു. ഈ വര്‍ഷം ജില്ലയിലെ മികച്ച ഉപഭോക്തൃസേവനത്തിന്‌ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള അവാര്‍ഡും ലഭിച്ചിരുന്നു. റംസാന്‍, ഓണം സീസണില്‍ ഓഗസ്റ്റ്‌ 30 വരെ മുഴുവന്‍ തുണിത്തരങ്ങള്‍ക്കും അഞ്ച്‌ ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഞായറാഴ്‌ചകളിലെ പര്‍ച്ചേസിംഗിന്‌ മുഴുവന്‍ തുണിത്തരങ്ങള്‍ക്കും 10 ശതമാനം ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

റംസാന്‍ ഓണച്ചന്ത ബാങ്ക്‌ ഹെഡ്‌ആഫീസിനു സമീപം പ്രവര്‍ത്തനം തുടങ്ങി

തൊടുപുഴ സര്‍വ്വീസ്‌ സഹകരണ ബാങ്കിന്റെ റംസാന്‍ ഓണച്ചന്ത ബാങ്ക്‌ ഹെഡ്‌ആഫീസിനു സമീപം പ്രവര്‍ത്തനം തുടങ്ങി. ബാങ്ക്‌ പ്രസിഡന്റ്‌ കെ.എം ബാബു ഉദ്‌ഘാടനം നിര്‍വഹിച്ചു. ഡയറക്‌ടര്‍മാരായ കെ. സലിംകുമാര്‍, ആര്‍. ഹരി, സെക്രട്ടറി പി.ജെ ജയിംസ്‌ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇടുക്കി ലോക്‌സഭാ മണ്‌ഡലത്തിലെ കെഎസ്‌ആര്‍ടിസി ഓപ്പറേറ്റിംഗ്‌ സെന്ററുകളുടെ സമഗ്ര വികസനം നടപ്പാക്കും -പി ടി തോമസ്‌ എം.പി

തൊടുപുഴ : ഇടുക്കി ലോക്‌ സഭാ മണ്‌ഡലത്തില്‍ ഉള്‍പ്പെട്ട കെഎസ്‌ആര്‍ടിസി ഓപ്പറേറ്റിംഗ്‌ സെന്ററുകളുടെ സമഗ്രവികസനത്തിനായി തുക അനുവദിച്ചതായി പി.ടി തോമസ്‌ എം.പി പത്രസമ്മേളനത്തില്‍ അറിയിച്ചു. കോതമംഗലം, മൂവാറ്റുപുഴ, മൂലമറ്റം, മൂന്നാര്‍, കുമളി, കട്ടപ്പന, ഓപ്പറേറ്റിംഗ്‌ സെന്ററുകളിലാണ്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌. ഇതു സംബന്ധിച്ച്‌ ഗതാഗത മന്ത്രിആര്യാടന്‍ മുഹമ്മദുമായി ചര്‍ച്ച നടത്തിയിരുന്നു. എം.പി എന്ന നിലയില്‍ ഈ ഡിപ്പോകളുടെ വികസനത്തിനായി ചില പദ്ധതികള്‍ മുന്നോട്ടു വച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ മൂവാറ്റുപുഴയിലും തൊടുപുഴയിലും ആധുനിക ബസ്‌ സ്റ്റാന്റ്‌ കോംപ്ലക്‌സ്‌ നിര്‍മ്മിക്കുന്നത്‌. മൂലമറ്റം (36 ലക്ഷം രൂപ), കോതമംഗലം (46 ലക്ഷം രൂപ), മൂന്നാര്‍ (മൂന്നുകോടി 80 ലക്ഷം രൂപ), കട്ടപ്പന (58 ലക്ഷം രൂപ), കുമളി (21 ലക്ഷം രൂപ) ഇങ്ങനെയാണ്‌ തുക അനുവദിച്ചിരിക്കുന്നത്‌. കാലപ്പഴക്കം ചെന്ന ബസുകള്‍ മാറ്റി പുതിയവ നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്‌. പുതിയ സര്‍വ്വീസുകള്‍, സര്‍വ്വീസുകള്‍ പുനക്രമീകരണം, തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ നിന്നും തമിഴ്‌നാട്ടിലേക്ക്‌ കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന്‌ നടപടി സ്വീകരിക്കും. ഇടുക്കി ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ കണ്‍സഷന്‍ നല്‍കാതിരിക്കുന്നതിന്‌ സ്വകാര്യ ഓര്‍ഡിനറി ബസുകള്‍ ഫാസ്റ്റ്‌ പാസഞ്ചര്‍ ആക്കുന്ന പ്രവണത വര്‍ദ്ധിച്ചു വന്നിരിക്കുകയാണ്‌. ഇതുമൂലം കുട്ടികളെ ബസുകളില്‍ കയറ്റാത്ത സ്ഥിതിയാണ്‌. ഇത്‌ ഒഴിവാക്കുന്നതിനും നിയമനിര്‍മ്മാണം നടത്തുവാനും ആലോചനയുണ്ട്‌. ഇത്‌ മുന്‍കാലപ്രാബല്യത്തോടെയായിരിക്കും നടപ്പാക്കുക. കെഎസ്‌ആര്‍ടിസി ബസുകള്‍ ജില്ലയില്‍ ആവശ്യത്തിനില്ലാത്ത സാഹചര്യത്തില്‍ ഉള്ള ബസുകളില്‍ കണ്‍സഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ഗൗരവമായി ആലോചിക്കുന്നതായി ഗതാഗതമന്ത്രി അറിയിച്ചതായും എം.പി പറഞ്ഞു. പെയിന്റ്‌ പോലും മാറ്റാതെയാണ്‌ സ്വകാര്യബസുകള്‍ ഫാസ്റ്റ്‌ പാസഞ്ചറുകളാക്കി മാറ്റിയിരിക്കുന്നത്‌. കെഎസ്‌ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ വ്യാപകമായ കൈയ്യേറ്റങ്ങള്‍ നടന്നതായും കണ്ടെത്തിയിട്ടുണ്ട്‌. ഇതിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രിയോട്‌ ആവശ്യപ്പെട്ടതായി പി.ടി തോമസ്‌ പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളുടെ സ്ഥലങ്ങളും വ്യാപകമായി കൈയ്യേറിയതായി കണ്ടെത്തിയിട്ടുണ്ട്‌. കട്ടപ്പന ട്രൈബല്‍ ഹൈസ്‌കൂളിന്‌ അഞ്ചരയേക്കര്‍സ്ഥലമുള്ളതില്‍ രണ്ടേകാല്‍ ഏക്കറോളം കൈയ്യേറിയ സ്ഥിതിയാണ്‌. ഇത്തരം കൈയ്യേറ്റങ്ങള്‍ വീണ്ടെടുക്കുന്നതിന്‌ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്‌ നേതാക്കളായ കെ.വി സിദ്ധാര്‍ത്ഥന്‍, എന്‍.ഐ ബെന്നി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

2012, ജൂലൈ 30, തിങ്കളാഴ്‌ച

കെട്ടിടനിര്‍മ്മാണരംഗത്ത്‌ നൂതന സാങ്കേതിക ഉപകരണവുമായി തൊടുപുഴ പുരയിടത്തില്‍ കണ്‍സ്‌ട്രക്ഷന്‍സ്‌ നിര്‍മ്മാണ മേഖലയില്‍ മുന്നേറുന്നു

കെട്ടിടനിര്‍മ്മാണരംഗത്ത്‌ നൂതന സാങ്കേതിക ഉപകരണവുമായി തൊടുപുഴ പുരയിടത്തില്‍ കണ്‍സ്‌ട്രക്ഷന്‍സ്‌ നിര്‍മ്മാണ മേഖലയില്‍ മുന്നേറുന്നു. മൊബൈല്‍ടവര്‍ ക്രെയിനാണ്‌ നിര്‍മ്മാണ രംഗത്ത്‌ തൊടുപുഴയില്‍ ആദ്യമായി ഉപയോഗപ്പെടുത്തുന്നത്‌. ഏഴുനിലവരെയുള്ള കെട്ടിടങ്ങളുടെ ഓരോ നിലയുടെയും നിര്‍മ്മാണത്തിനാവശ്യമായ കോണ്‍ക്രീറ്റ്‌ എളുപ്പത്തില്‍ എത്തിക്കുവാന്‍ കഴിയുന്നു. വൈദ്യുതിയിലും ഇന്ധനത്തിലും പ്രവര്‍ത്തിപ്പിക്കാവുന്ന സൗകര്യമുണ്ട്‌. രണ്ടായിരം കിലോഗ്രാം വരെയുള്ള ഭാരം മുകള്‍നിലകളിലെത്തിക്കാന്‍ മൊബൈല്‍ ടവര്‍ ക്രെയിന്‍ ഉപയോഗപ്പെടുത്താം. ഇടുക്കിജില്ലയില്‍ ഇത്തരം സംവിധാനം ആദ്യമായി എത്തിച്ചത്‌ തൊടുപുഴ പുരയിടത്തില്‍ കണ്‍സ്‌ട്രക്ഷന്‍സാണ്‌

ജ്യോതിസ്‌ റസിഡന്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ തകര്‍ന്നു കിടന്ന നടപ്പാലം സഞ്ചാരയോഗ്യമാക്കി

കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെപാഴൂക്കര ജ്യോതിസ്‌ റസിഡന്‍സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ തകര്‍ന്നു കിടന്ന നടപ്പാലം സഞ്ചാരയോഗ്യമാക്കി. സെന്റ്‌ ജോസഫ്‌സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്‌ പിന്നിലുള്ള തോയല്‍ പാടത്തിലെ തോടിന്‌ കുറുകെ സ്ഥാപിച്ചിരുന്ന നടപ്പാലമാണ്‌ നന്നാക്കിയത്‌. ദിനംപ്രതി നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന നടപ്പാലം തകര്‍ന്നു കിടന്നിട്ടും നന്നാക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ്‌ റസിഡന്‍സ്‌ അസോസിയേഷന്‍ ശ്രമദാനത്തിന്‌ തയ്യാറായത്‌. പ്രസിഡന്റ്‌ ജോളി മുരിങ്ങമറ്റം, ജോസ്‌ മാറാട്ടില്‍, ഐപ്പ്‌ ഉന്നയ്‌ക്കപ്പടവില്‍, ടി.എ മനോജ്‌, ജിത്ത്‌, ജോബി, പീറ്റര്‍ താന്നിക്കല്‍, പ്രദീപ്‌, ദാസ്‌ തുടങ്ങിയവര്‍നേതൃത്വം നല്‍കി

അജ്ഞാതരോഗം ബാധിച്ച മധ്യവയസ്‌കന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

അജ്ഞാതരോഗം ബാധിച്ച മധ്യവയസ്‌കന്‍ സുമനസ്സുകളുടെ സഹായം തേടുന്നു. മണക്കാട്‌ കുന്നത്തുപാറ പെരിഞ്ചിറക്കുന്നേല്‍ ഉണ്ണിക്കൃഷ്‌ണനാണ്‌ അജ്ഞാതരോഗം മൂലം ദുരിതത്തിലായത്‌. 2007 ജൂണ്‍മാസത്തിലാണ്‌ രോഗലക്ഷണം കണ്ടത്‌. ഇടതുകാലിന്റെ പെരുവിരലില്‍ നിന്നും മരപ്പ്‌ കയറുകയായിരുന്നു. തൊടുപുഴ മുതല്‍ തിരുവനന്തപുരം വരെയുള്ള വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ശരീരത്തിലെ മസില്‍ ദ്രവിച്ചു പോകുന്ന രോഗമാണ്‌. ഒരുലക്ഷത്തില്‍ ഒരാള്‍ക്കുമാത്രം ഉണ്ടാകുന്ന അസുഖമാണെന്നും ഇതിന്‌ മരുന്ന്‌ കണ്ടുപിടിച്ചിട്ടില്ലെന്നുമാണ്‌ ഡോക്‌ടര്‍മാര്‍ പറയുന്നത്‌. നീണ്ട ആശുപത്രി വാസത്തിനു ശേഷം ഡോക്‌ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ മെയ്‌ മാസത്തില്‍ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക്‌ മാറ്റുകയായിരുന്നു. ഒട്ടെറെ ആരോഗ്യപ്രശ്‌നങ്ങളുള്ള ഉണ്ണികൃഷ്‌ണന്‌ വീട്ടില്‍ സ്വന്തമായി ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങിയാണ്‌ ശ്വാസോച്ഛ്വാസത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്‌. ദിവസവും ഒരു സിലിണ്ടര്‍ വേണ്ടി വരുന്നു. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നു നല്‍കിയ സഹായമാണ്‌ ചികിത്സയ്‌ക്ക്‌ ഉപകരിച്ചത്‌. അഞ്ച്‌സെന്റ്‌ സ്ഥലവും പണിതീരാത്ത ഒരു വീടുമാണ്‌ ഇവര്‍ക്കുള്ളത്‌. തൊടുപുഴയില്‍ സ്വകാര്യസ്ഥാപനത്തില്‍ ജോലിക്കു പോയിരുന്ന ഭാര്യ ബിന്ദുവിന്‌ ഇപ്പോള്‍ ജോലിക്കു പോകാനാവത്ത സ്ഥിതിയാണ്‌. വിദ്യാര്‍ത്ഥികളായ ഗിരീഷ്‌, ഗ്രീഷ്‌മ എന്നിവരുടെ പഠനവും ഉണ്ണികൃഷ്‌ണന്റെ ചികിത്സയും ഈ കുടുംബത്തെ ഏറെ ബുദ്ധിമുട്ടിക്കുകയാണ്‌. ഉദാരമതികളുടെ സഹായം ഇവര്‍ക്ക്‌ ലഭ്യമാക്കണമെന്ന്‌ നാട്ടുകാര്‍ ചേര്‍ന്ന്‌ രൂപീകരിച്ച കുടുംബസഹായസമിതി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. യൂണിയന്‍ ബാങ്കിന്റെ തൊടുപുഴ ശാഖയില്‍ ഉണ്ണികൃഷ്‌ണന്റെ ഭാര്യ ബിന്ദുവിന്റെ പേരിലുള്ള 338002010019363 അക്കൗണ്ടില്‍ സന്മനസ്സുള്ളവര്‍ക്ക്‌ സഹായം നല്‍കാവുന്നതാണ്‌.

മഡോണ ടെക്‌സ്റ്റയില്‍സ്‌ സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും


തൊടുപുഴ : മഡോണ ടെക്‌സ്റ്റയില്‍സ്‌ കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുമെന്ന്‌ മാനേജിംഗ്‌ പാര്‍ട്‌ണര്‍മാരായ എം.ഡി ദിലീപ്‌, എം.എസ്‌ ഷൈജു, എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാരുണ്യ ലോട്ടറി ഉപഭോക്താക്കള്‍ക്ക്‌ നല്‍കികൊണ്ടാണ്‌ ഈ സംരഭത്തില്‍ മഡോണ ടെക്‌സ്റ്റൈല്‍സ്‌ പങ്കാളിത്തം വഹിക്കുന്നത്‌. മഡോണയില്‍ നിന്നും വാങ്ങുന്ന ഓരോ ആയിരം രൂപയുടെ തുണിത്തരങ്ങള്‍ക്കൊപ്പം ഒരുകാരുണ്യ ലോട്ടറി സൗജന്യമായി നല്‍കും. ലോട്ടറികള്‍ ഈ വിധം നല്‍കുന്നതിലൂടെ നല്ലൊരു തുക സര്‍ക്കാരിലേക്ക്‌ നല്‍കാനാവും. പദ്ധതിയുടെ ഉദ്‌ഘാടനം ജൂലൈ 31 ന്‌ രാവിലെ 9.30 ന്‌ മഡോണ ടെക്‌സ്റ്റൈല്‍സില്‍ വച്ച്‌ തൊടുപുഴ തഹസില്‍ദാര്‍ സുരേഷ്‌ ജോസഫ്‌ നിര്‍വഹിക്കും. രണ്ട്‌ വര്‍ഷം മുമ്പ്‌ മഡോണ ടെക്‌സ്റ്റൈല്‍സിന്‌ ഐഎസ്‌ഒ അംഗീകാരം ലഭിച്ചിരുന്നു. ഈ വര്‍ഷം ജില്ലയിലെ മികച്ച ഉപഭോക്തൃസേവനത്തിന്‌ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കേരള അവാര്‍ഡും ലഭിച്ചിരുന്നു. റംസാന്‍, ഓണം സീസണില്‍ ഓഗസ്റ്റ്‌ 30 വരെ മുഴുവന്‍ തുണിത്തരങ്ങള്‍ക്കും അഞ്ച്‌ ശതമാനം മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഞായറാഴ്‌ചകളിലെ പര്‍ച്ചേസിംഗിന്‌ മുഴുവന്‍ തുണിത്തരങ്ങള്‍ക്കും 10 ശതമാനം ഡിസ്‌കൗണ്ടും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

മണ്‌ഡലം കണ്‍വന്‍ഷനും ക്ഷേമനിധി പാസ്‌ ബുക്ക്‌ വിതരണവും നടന്നു

കേരള കര്‍ഷകതൊഴിലാളി കോണ്‍ഗ്രസ്‌ ഉടുമ്പന്നൂര്‍ മണ്‌ഡലം കണ്‍വന്‍ഷനും ക്ഷേമനിധി പാസ്‌ ബുക്ക്‌ വിതരണവും നടന്നു. സരസ്വതി യു പി സ്‌കൂളില്‍ നടന്ന സമ്മേളനം മന്ത്രി പി ജെ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കേരള കോണ്‍ഗ്രസ്‌ മണ്‌ഡലം പ്രസിഡന്റ്‌ സി എ അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. ടോമി മുട്ടേത്താഴത്ത്‌, വര്‍ഗീസ്‌ വെട്ടിയാങ്കല്‍, പ്രഫ. എം.ജെ ജേക്കബ്‌, പ്രഫ. കെ.ഐ ആന്റണി, അഡ്വ. ജോസി ജേക്കബ്‌, ജോര്‍ജ്ജ്‌ അഗസ്റ്റിന്‍, മാത്യു കൈച്ചിറ, വി. മാനച്ചന്‍, ടോമി കാവാലം, എന്‍.ജെ മാമ്മച്ചന്‍, ടോമി കൈതവേലില്‍, ടി.എ പൗലോസ്‌, ബെന്നി എടാട്ട്‌, തോമസ്‌ വട്ടക്കുന്നേല്‍, ജോയി കൊട്ടാരത്തില്‍ ജോബിന്‍ ശാസ്‌താംകുന്നേല്‍, പി.ആര്‍ സി നായര്‍, ബേബി വെട്ടുകല്ലേല്‍, വത്സമ്മ കുഴിക്കാട്ട്‌, ഷീല സുരേന്ദ്രന്‍, രാജേഷ്‌ കുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

സ്വാഗതസംഘം രൂപീകരണയോഗം



തൊടുപുഴയില്‍ നടക്കുന്ന കൈരളി മെഗാസ്റ്റാര്‍ ഷോയുടെ സ്വാഗതസംഘം രൂപീകരണയോഗം തൊടുപുഴയില്‍ നടന്നു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. പ്രഫ. കെ.ഐ ആന്റണി, പ്രഫ. എം.ജെ ജേക്കബ്‌, എ. രാധാകൃഷ്‌ണന്‍, ജോര്‍ജ്ജ്‌ അഗസ്റ്റിന്‍, സുബൈദ സെയ്‌തുമുഹമ്മദ്‌, ഫാ. ആല്‍ബര്‍ട്ട്‌ നമ്പ്യാപറമ്പില്‍, പി പി സാനു, കെ കെ കൃഷ്‌ണപിള്ള, പി പി ജോയി, വി വി മത്തായി തുടങ്ങിയവര്‍ പങ്കെടുത്തു.

ഹാവെല്‍സ്‌ ബിസിനസ്‌ മീറ്റ്‌

ഹാവെല്‍സ്‌ കമ്പനിയുടെ ഇടുക്കി ജില്ലാതല ബിസിനസ്‌ മീറ്റ്‌ തൊടുപുഴ മൂണ്‍ലിറ്റ്‌ റീജന്‍സിയില്‍ നടന്നു. കേരള റീജിയണല്‍ മാനേജര്‍ സുഭാഷ്‌, ഉയര്‍ന്ന ഉദ്യോഗസ്ഥരായ രാകേഷ്‌, ബ്രിജേഷ്‌, ഇടുക്കി ജില്ലാ ഡീലര്‍ റോണി ആര്‍എസ്‌സി തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും ഇതോടനുബന്ധിച്ച്‌ നടന്നു. ഇടുക്കി ജില്ലയിലെ ഹാവെല്‍സ്‌ വിതരണക്കാര്‍ യോഗത്തില്‍ പങ്കെടുത്തു.

കൂട്ടധര്‍ണ നടത്തി


വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള എന്‍.ജി.ഒ. യൂണിയന്‍ നേതൃത്വത്തില്‍ പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഓഫീസിനു മുമ്പില്‍ കൂട്ടധര്‍ണ നടത്തി. യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ഹാജിറ ഉദ്‌ഘാടനം നിര്‍വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം ടി.എം ഗോപാലകൃഷ്‌ണന്‍, ജില്ലാ സെക്രട്ടറി എം.എന്‍ ശിവനുണ്ണി, ജില്ലാ പ്രസിഡന്റ്‌ എ.എന്‍. ചന്ദ്ര ബാബു, വൈസ്‌ പ്രസിഡന്റ്‌ പി.എസ്‌. വിനയന്‍ എന്നിവര്‍ സംസാരിച്ചു.

2012, ജൂലൈ 28, ശനിയാഴ്‌ച




തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ മലയാള മനോരമ വായന കളരി ആരംഭിച്ചു. ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴയുടെ സഹകരണത്തോടെയാണ്‌പദ്ധതി ആരംഭിച്ചത്‌. ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ അഡ്വ. ജോ ജോസ്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. ഹെഡ്‌മാസ്റ്റര്‍ ജയിംസ്‌ ടി.മാളിയേക്കല്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌ മോനിപ്പിള്ളി, മലയാള മനോരമ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

സിവില്‍ സര്‍വ്വീസ്‌ ബോധവത്‌കരണ ക്ലാസ്‌

തൊടുപുഴ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഹൈസ്‌കൂളില്‍ സിവില്‍ സര്‍വ്വീസ്‌ ബോധവത്‌കരണ ക്ലാസ്‌ നടത്തി. സ്‌കൂളിലെ മീഡിയ ക്ലബിന്റെ നേതൃത്വത്തില്‍ ലയണ്‍സ്‌ ക്ലബ്‌ ഓഫ്‌ തൊടുപുഴ എലൈറ്റിന്റെ സഹകരണത്തോടെയാണ്‌ ക്ലാസ്‌ നടത്തിയത്‌. ഇന്‍കംടാക്‌സ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ജ്യോതിസ്‌ മോഹന്‍ ക്ലാസ്‌ നയിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ്‌ മോനിപ്പിള്ളി, ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ റോയി ലൂക്ക്‌ പുത്തന്‍കുളം, ഹെഡ്‌മാസ്റ്റര്‍ ജയിംസ്‌ ടി. മാളിയേക്കല്‍, ക്ലബ്‌ ഇന്‍ചാര്‍ജ്ജ്‌ തോമസ്‌ ജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു. 

2012, ജൂലൈ 26, വ്യാഴാഴ്‌ച

കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ തൊടുപുഴയില്‍ ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള ഗസറ്റഡ്‌ ഓഫീസേഴ്‌സ്‌ അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ ജില്ലാ മാര്‍ച്ചും ധര്‍ണയും നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗം ബി. സതികുമാരി ഉദ്‌ഘാടനം നിര്‍വഹിച്ചു. എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി എം.എന്‍ ശിവനുണ്ണി, കെഎസ്‌ടിഎ സംസ്ഥാന കമ്മറ്റിയംഗം വി.പി പുരുഷോത്തമന്‍, സി.ബി ഹരികൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ്‌ ഡോ. കെ. കെ ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം രാജേന്ദ്രപ്രസാദ്‌, സംസ്ഥാന കമ്മറ്റിയംഗം ജയന്‍ പി.വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

കാര്‍ഗില്‍ വിജയദിനാചരണത്തോടനുബന്ധിച്ച്‌ കല്ലൂര്‍ക്കാട്‌ ഒളിമ്പിക്‌ ദീപശിഖാ പ്രയാണം നടത്തി


നെഹ്‌റുയുവകേന്ദ്രയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയദിനാചരണത്തോടനുബന്ധിച്ച്‌ കല്ലൂര്‍ക്കാട്‌ ഒളിമ്പിക്‌ ദീപശിഖാ പ്രയാണം നടത്തി. തുടര്‍ന്നു ചേര്‍ന്ന സമ്മേളനം പി.ടി തോമസ്‌ എം.പി ഉദ്‌ഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോര്‍ജ്ജ്‌ ഫ്രാന്‍സിസ്‌ അദ്ധ്യക്ഷത വഹിച്ചു. നെഹ്‌റു യുവകേന്ദ്ര കോ ഓര്‍ഡിനേറ്റര്‍ ജയിന്‍ ജോര്‍ജ്ജ്‌, കോസ്‌മോപൊളിറ്റന്‍ ക്ലബ്‌ പ്രസിഡന്റ്‌ ബിജു ജോസഫ്‌, സെക്രട്ടറി ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌, നെഹ്‌റുയുവകേന്ദ്ര വൊളന്റിയര്‍ ഡോണ്‍ മാത്യൂസ്‌ ജോര്‍ജ്ജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജയിസണ്‍ ജോര്‍ജ്ജ്‌ അനുസ്‌മരണം നടത്തി

കല്ലൂര്‍ക്കാട്‌ കോസ്‌മോ പൊളിറ്റന്‍ റീഡിംഗ്‌ക്ലബ്‌ ആന്റ്‌ ലൈബ്രറിയുടെ നേതൃത്വത്തില്‍ ജയിസണ്‍ ജോര്‍ജ്ജ്‌ അനുസ്‌മരണം നടത്തി. ലൈബ്രറിയുടെ മുന്‍ സെക്രട്ടറിയും കോഴഞ്ചേരി സെന്റ്‌ തോമസ്‌ കോളേജ്‌ ലക്‌ചററുമായിരുന്ന ജയ്‌സന്റെ സ്‌മരണയ്‌ക്കായുള്ള എന്‍ഡോവ്‌മെന്റ്‌ വിതരണവും സദ്‌വായന അവാര്‍ഡ്‌ വിതരണവും നടത്തി. കല്ലൂര്‍ക്കാട്‌ സെന്റ്‌ അഗസ്റ്റിന്‍സ്‌ സ്‌കൂളിലെ സയന്‍സ്‌ ഗ്രൂപ്പ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ മൂവാറ്റുപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ്‌ പെരുമ്പള്ളിക്കുന്നേല്‍ എന്‍ഡോവ്‌മെന്റ്‌ വിതരണം ചെയ്‌തു. ലൈബ്രറി പ്രസിഡന്റ്‌ ബിജു ജോസഫ്‌ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ ജോളി ജോര്‍ജ്ജ്‌, കെ ജി രാധാകൃഷ്‌ണന്‍, ഗ്രാമപഞ്ചായത്തംഗം ടോമി ജോണ്‍, ലൈബ്രറി സെക്രട്ടറി ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌, വൈസ്‌ പ്രസിഡന്റ്‌ ജോളി ജോസഫ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാറും ബസും കൂട്ടിയിടിച്ച്‌ ഒരാള്‍ മരിച്ചു; ബസിന്റെ ടയര്‍ കാലപ്പഴക്കം ചെന്നത്‌

തൊടുപുഴ: കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌ കൂട്ടിയിടിച്ച്‌ ഡ്രൈവര്‍ മരിച്ചു. ഇന്നലെ വൈകിട്ട്‌ നാല്‌ മണിക്ക്‌ കദളിക്കാട്‌ തെക്കുംമല കവലയിലാണ്‌ അപകടം. സാന്‍ട്രോ കാര്‍ ഓടിച്ചിരുന്ന ആലപ്പുഴ അഴിക്കപ്പറമ്പില്‍ സജിയാണ്‌ മരിച്ചത്‌. സജിയുടെ ഭാര്യാ പിതാവ്‌ ആലപ്പുഴ കപ്പമൂട്ടില്‍ സാബു, ഭാര്യ നസീമ, മക്കളായ സെവിത, മുനീര്‍ എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുവാറ്റുപുഴയ്‌ക്ക്‌ പോവുകയായിരുന്ന ബസ്‌ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ അപകടം സംഭവിച്ചതെന്ന്‌ ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ സ്വകാര്യബസിന്റെ മുന്‍വശത്തെ ടയറുകള്‍ കട്ടതീര്‍ന്ന്‌ അപകടകരമായ നിലയിലായിരുന്നു. ഇതേ തുടര്‍ന്ന്‌ ക്ഷുഭിതരായ നാട്ടുകാര്‍ ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. ടയറില്‍ കട്ടയില്ലാതെ നൂല്‌ എഴുന്ന്‌ നില്‍ക്കുന്ന നിലയിലായിരുന്നു.

2012, ജൂലൈ 23, തിങ്കളാഴ്‌ച

കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക്‌ സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌


കൊടുവേലി സാന്‍ജോ സിഎംഐ പബ്ലിക്‌ സ്‌കൂളില്‍ സ്‌കൂള്‍ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വിദ്യാര്‍ത്ഥികളില്‍ വ്യത്യസ്‌തമായ അനുഭവമായി. അദ്ധ്യാപികമാരായ എസ്‌.പുഷ്‌പവല്ലി, അനുപമ സി. രാജു എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളില്‍ പൗരബോധം വളര്‍ത്തുകയാണ്‌ ലക്ഷ്യമെന്ന്‌ പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍സണ്‍ പാലപ്പിള്ളി പറഞ്ഞു.

ഡിപോള്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ 1976 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം തൊടുപുഴയില്‍ നടന്നു

തൊടുപുഴ ഡിപോള്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ 1976 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ സംഗമം തൊടുപുഴയില്‍ നടന്നു. 36 വര്‍ഷത്തിനുശേഷമാണ്‌ അന്‍പതോളം സഹപാഠികള്‍ കുടുംബാംഗങ്ങളോടൊപ്പം മാടപ്പറമ്പില്‍ റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംഗമത്തിനെത്തി. മുന്‍ ഹെഡ്‌മാസ്റ്റര്‍ ഫാ. ജോസഫ്‌ കരുമാത്തി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ അദ്ധ്യാപകരെ ആദരിച്ചു. അദ്ധ്യാപകരായ ഫാ. ജോസഫ്‌ കരുമാത്തി, ഫാ. ജേക്കബ്‌, ഫാ. ഹിലാരിയോസ്‌, പി.ടി തോമസ്‌, എ.ജെ മൈക്കിള്‍, പി.സി ജോസഫ്‌, ജോസഫ്‌ജോണ്‍, ജോസ്‌ പോളയ്‌ക്കല്‍, സിസ്റ്റര്‍ ബസാനിയോ, സിസ്റ്റര്‍ മോനിക്ക, സിസ്റ്റര്‍ ട്രീസ തുടങ്ങിയവരെ ആദരിച്ചു. തൊടുപുഴ സെന്റ്‌ മേരീസ്‌ ഹോസ്‌പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം തലവന്‍ ഡോ. മാത്യു എബ്രഹാം, മൂവാറ്റുപുഴ ഐശ്വര്യ ജൂവലറിയിലെ പി. സജീവ്‌, സരോപ്ലാസ്റ്റിലെ എച്ച്‌. രാജേഷ്‌, ഹൈക്കോടതി അഭിഭാഷകന്‍ രാജു കെ. മാത്യൂസ്‌, കെ.എസ്‌ ഷാജി അരിക്കുഴ, കാളകുത്തന്‍ മുഹമ്മദ്‌ നിസാര്‍, എസ്‌ബിടി ഓഫീസര്‍ ഇന്ദിര, എലിസബത്ത്‌ പൈലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗ്രാമവാസികളുടെ കൂട്ടായ്‌മയില്‍ യാഥാര്‍ത്ഥ്യമായത്‌ ഹൈടെക്‌ അംഗന്‍വാടി


നാടിന്റെ വികസനത്തിന്‌ മാതൃകയായി ഗ്രാമവാസികളുടെ കൂട്ടായ്‌മയില്‍ യാഥാര്‍ത്ഥ്യമായത്‌ ഹൈടെക്‌ അംഗന്‍വാടി. കരിങ്കുന്നം ഗ്രാമപഞ്ചായത്തിലെ ഇടയാടി ഗ്രാമവാസികളാണ്‌ നാടിന്റെ വികസനത്തിന്‌ അത്യാന്താപേക്ഷിതമായ അംഗന്‍വാടി ഹൈടെക്‌ ആക്കാന്‍ മുന്‍കൈ എടുത്തത്‌.

മടക്കത്താനത്ത്‌ ബസ്‌ കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു

വാഹനാപകടത്തില്‍ മരണമടഞ്ഞ കാനറാ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്‍ വൈസ്‌ ചെയര്‍മാന്‍ മേരി അഗസ്റ്റിന്റെയും ഭര്‍ത്താവ്‌ റ്റി.റ്റി സ്‌കറിയായുടെയും ഓര്‍മ്മയ്‌ക്കായി മടക്കത്താനത്ത്‌ ബസ്‌ കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിച്ചു. കാനറാ ബാങ്ക്‌ എംപ്ലോയീസ്‌ യൂണിയന്റെ നേതൃത്വത്തിലാണ്‌ കെട്ടിടം നിര്‍മ്മിച്ചത്‌. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റൂബി തോമസ്‌, ഉദ്‌ഘാടനം നിര്‍വഹിച്ചു. എ.കെബി.ഇഎഫ്‌ സംസ്ഥാനജനറല്‍ സെക്രട്ടറി സി.ഡി ജോസന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌. രാമകൃഷ്‌ണന്‍, ഡി.ഡി റുസ്‌തകി, ടോമി തന്നിട്ടാംമാക്കല്‍, സമീര്‍, പി.കെ ജോണ്‍, കെ.ഡി ബേബി, ക്ലാരമ്മ വില്‍സണ്‍, കെ.വി പൈലി, സനല്‍ബാബു, പി.കെ ജബ്ബാര്‍, റ്റി.എസ്‌ സണ്ണി, പി.എസ്‌ രവീന്ദ്രന്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

2012, ജൂലൈ 21, ശനിയാഴ്‌ച

തൊടുപുഴ കറന്റ്‌ ബുക്‌സ്‌ ശാഖയില്‍ പെന്‍ഗ്വിന്‍ ബുക്ക്‌ ഫെയര്‍ ആരംഭിച്ചു

തൊടുപുഴ കറന്റ്‌ ബുക്‌സ്‌ ശാഖയില്‍ പെന്‍ഗ്വിന്‍ ബുക്ക്‌ ഫെയര്‍ ആരംഭിച്ചു. വഴിത്തല ശാന്തിഗിരി കോളേജ്‌ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ പാറക്കാട്ടേല്‍ ദീപം തെളിയിച്ച്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു. കരിയര്‍ വിദഗ്‌ധന്‍ ബാബു പള്ളിപ്പാട്ട്‌ പെന്‍ഗ്വിന്‍ ബുക്ക്‌ ഫെയറിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ പ്രസംഗിച്ചു. സി.സി ബേബിച്ചന്‍, പ്രഫ. എം.റ്റി ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു. കറന്റ്‌ ബുക്ക്‌സ്‌ മാനേജര്‍ രതീഷ്‌കുമാര്‍ സ്വാഗതവും ടോമി കുരുവിള നന്ദിയും പറഞ്ഞു.

2012, ജൂലൈ 20, വെള്ളിയാഴ്‌ച

സിപിഐ എം മുന്‍ കരിമണ്ണൂര്‍ ഏരിയ കമ്മറ്റിയംഗം റ്റി.വി ചന്ദ്രന്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.


സിപിഐ എം മുന്‍ കരിമണ്ണൂര്‍ ഏരിയ കമ്മറ്റിയംഗം റ്റി.വി ചന്ദ്രന്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ്‌ സെക്രട്ടറി, ഡിവൈഎഫ്‌ഐ തൊടുപുഴ താലൂക്ക്‌ സെക്രട്ടറി, തൊടുപുഴ അര്‍ബന്‍ കോ ഓപ്പറേറ്റീവ്‌ ബാങ്ക്‌ ഭരണസമിതിയംഗം, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തംഗം, ഗ്രന്ഥശാലാ സംഘം ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഉടുമ്പന്നൂര്‍ സപ്ലൈകോ ജീവനക്കാരി ലീലയാണ്‌ ഭാര്യ. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം കെ.പി മേരി, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി.വി വര്‍ഗീസ്‌, എ. രാധാകൃഷ്‌ണന്‍, ഡിസിസി പ്രസിഡന്റ്‌ റോയി കെ. പൗലോസ്‌, ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ആര്‍ സോമരാജന്‍, സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍, സിപിഐ എം ജില്ലാ കമ്മറ്റിയംഗം കെ.എം സോമന്‍, സിഐടിയു താലൂക്ക്‌ സെക്രട്ടറി കെ.എം ബാബു, സിപിഐ എം കരിമണ്ണൂര്‍ ഏരിയ സെക്രട്ടറി കെ.ആര്‍ ഗോപാലന്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ ഉടുമ്പന്നൂര്‍ കുളപ്പാറയിലെ തടുത്തുക്കുടി വീട്ടിലെത്തിയിരുന്നു.

വി.എസ്സിനെതിരെ നടപടിയെടുക്കാന്‍ ശ്രമം-വി.എം.സുധീരന്‍


തൊടുപുഴ:ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പ്രതിപ്പട്ടികയിലുള്ള പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സംഭവത്തില്‍ ശക്തമായി പ്രതിഷേധിച്ച വി.എസ്.അച്യുതാനന്ദനെതിരെ നടപടിയെടുക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് വി.എം.സുധീരന്‍ പറഞ്ഞു.കൊലപാതക രാഷ്ട്രീയത്തിനെതിരെ, വെള്ളിയാഴ്ച തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്‍വധത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ആണയിടുകയും ബന്ധമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സി.പി.എം, പ്രതികളെ ജയിലില്‍പ്പോയി സന്ദര്‍ശിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാന്‍ ശ്രമിക്കുന്നു. ചന്ദ്രശേഖരന്‍വധം സി.പി.എമ്മിനുള്ളില്‍ത്തന്നെ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. വി.എസ്.തന്നെ പല പ്രാവശ്യം അപലപിച്ചു. ആ വി.എസ്സിനെതിരെ നടപടിയെടുക്കാന്‍ ആലോചിക്കുന്നുവെന്നത് സി.പി.എമ്മിന്റെ മുഖം വ്യക്തമാക്കുന്നു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ജെ.ജോസഫ്, പി.ടി.തോമസ് എം.പി, ഡി.സി.സി പ്രസിഡന്റ് റോയി കെ.പൗലോസ് ഭാരവാഹികളായ എന്‍.ഐ.ബെന്നി, ഡീന്‍ കുര്യാക്കോസ്, ഇന്ദു സുധാകരന്‍, സി.പി.മാത്യു, കെ.വി.സിദ്ധാര്‍ത്ഥന്‍, നിയാസ് കൂരാപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

കെഎസ്‌റ്റിഎ പ്രകടനം

തൊടുപുഴ ഡയറ്റ്‌ ലാബ്‌ സ്‌കൂള്‍ അദ്ധ്യാപകന്‍ ദാമോദരന്‍ മാസ്റ്ററുടെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ കെഎസ്‌റ്റിഎ നേതൃത്വത്തില്‍ തൊടുപുഴയില്‍ പ്രകടനവും യോഗവും നടത്തി. ഡിഡി ഓഫീസിനു സമീപത്തു നിന്നാരംഭിച്ച പ്രകടനം തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. വിവിധ നേതാക്കള്‍ പ്രസംഗിച്ചു. 


സെ്‌പെസസ്‌ ബോര്‍ഡ്‌ ടെലിമൊബൈല്‍ ശൃംഖല ഒരുക്കുന്നു

ശാസ്‌ത്രസാങ്കേതിക വിദ്യയുടെ പ്രയോജനം കര്‍ഷകര്‍ക്ക്‌ ലഭിക്കാനും ആവശ്യമായ വിവരങ്ങള്‍ നല്‍കാനും സെ്‌പെസസ്‌ ബോര്‍ഡ്‌, ഇഫ്‌കോ കിസാന്‍ സഞ്ചാര്‍ ലിമിറ്റഡുമായി ചേര്‍ന്ന്‌ ടെലിമൊബൈല്‍ ശൃംഖല ഒരുക്കുന്നു. ഇതിന്റെ ഭാഗമായി തൊടുപുഴ ഹോട്ടല്‍ മൂണ്‍ലിറ്റ്‌ റീജന്‍സിയില്‍ സുഗന്ധവ്യഞ്‌ജന കര്‍ഷകരുടെ പ്രാദേശിക കൂട്ടായ്‌മ സുഗന്ധസംഗമം നടത്തി. സ്‌പൈസസ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഡോ.എ.ജയതിലക്‌ ഉദ്‌ഘാടനം ചെയ്‌തു. ബോര്‍ഡ്‌ മെമ്പര്‍ റോയി കെ. പൗലോസ്‌ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന മാനേജര്‍ കെ.ജി ലൂക്ക്‌, ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. പി.എസ്‌ ശ്രീകാന്തന്‍ തമ്പി, എസ്‌.സിദ്ധാരാമപ്പ, വി.എം ശശികുമാര്‍, കെ.ജി ആന്റണി, തോമസ്‌ ചാക്കോ, എന്‍.എം കുര്യന്‍, ഡെപ്യൂട്ടി ഡയറക്‌ടര്‍ പി.കെ സുരേഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

2012, ജൂലൈ 17, ചൊവ്വാഴ്ച

കിഴക്കനാട്ട്‌ ബാലന്‍പിള്ളയ്‌ക്ക്‌ ഒരു വീട്‌ വേണം; പക്ഷേ സ്ഥലം അനുവദിച്ച്‌ കിട്ടുന്നില്ല

തൊടുപുഴ : നിയമസഭാ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന കിഴക്കനാട്ട്‌ ബാലന്‍പിള്ള സ്വന്തമായി ഒരുവീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കണമെന്ന ആവശ്യവുമായി രംഗത്ത്‌. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ നിവേദനം നല്‍കിയെങ്കിലും അനുകൂല നടപടി ഉണ്ടായില്ലെന്നാണ്‌ ബാലന്‍പിള്ളയുടെ പരിഭവം. ആരോഗ്യപ്രശ്‌നങ്ങളെതുടര്‍ന്ന്‌ രണ്ട്‌ മാസം മുന്‍പ്‌ മുട്ടത്തുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ എത്തിയ പഴയ ഈ സ്ഥാനാര്‍ത്ഥി ഇപ്പോഴും അവിടത്തന്നെ കഴിയുകയാണ്‌. രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാകാത്തതിനാലാണ്‌ ആശുപത്രിയില്‍ തന്നെ കഴിയുന്നത്‌. പുറത്തിറങ്ങിയാല്‍ താമസിക്കുവാന്‍ വീടില്ലയെന്നതും ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്ജ്‌ വാങ്ങാത്തതിന്‌ പിന്നിലുണ്ട്‌. പണ്ട്‌ കാലത്ത്‌ ഭൂസ്വത്തുള്ള കുടുംബത്ത്‌ ജനിച്ചതാണ്‌ ഈ വൃദ്ധന്‌ ഇപ്പോള്‍ പാരയായിരിക്കുന്നത്‌. സ്വന്തമായി ഒരു സെന്റ്‌ ഭൂമിപോലും ഇല്ലെങ്കിലും നിയമത്തിന്റെ നൂലിഴകള്‍ കീറിമുറിച്ച്‌ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തിന്റെ അപേക്ഷ തള്ളുകയാണെന്നും പറയപ്പെടുന്നു. ചിക്‌മംഗല്ലൂരില്‍ ഇന്ദിരാഗാന്ധിക്കെതിരേ പോലും മത്സരിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ട ബാലന്‍പിള്ള ഇന്ന്‌ ശാരീരിക അവശതകളിലാണ്‌. എങ്കിലും നിലപാടില്‍ ഉറച്ചു തന്നെ. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ അപേക്ഷ നല്‍കിയെങ്കിലും ഉദ്യോഗസ്ഥര്‍ അതും തള്ളിക്കളഞ്ഞതായി ബാലന്‍പിള്ള പറയുന്നു. എന്തായാലും ഹോമിയോ ആശുപത്രിയിലെ ഒരു സ്ഥിരം രോഗിയായി ബാലന്‍പിള്ള ജീവിക്കുകയാണ്‌, എന്നെങ്കിലും സ്വന്തമായി ഒരു വീട്‌ എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുമെന്ന പ്രതീക്ഷയില്‍.

കേരളത്തിലാദ്യമായി വികലാംഗരായ വ്യക്തികള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്‌ത കോളേജ്‌ ബസിന്റെ ഉദ്‌ഘാടനം നടത്തി

കേരളത്തിലാദ്യമായി വികലാംഗരായ വ്യക്തികള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്‌ത കോളേജ്‌ ബസിന്റെ ഉദ്‌ഘാടനം വഴിത്തല ശാന്തിഗിരി കോളേജില്‍ നടത്തി. ശാന്തിഗിരി കോളേജ്‌ മാനേജര്‍ ഫാ. ജോണ്‍ ആനിക്കോട്ടില്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. കോളേജ്‌ പ്രിന്‍സിപ്പല്‍ ഫാ. പോള്‍ പാറക്കാട്ടേല്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോജക്‌ട്‌ ഓഫീസര്‍മാരായ ഒ.ജെ മാത്യു, ജോമറ്റ്‌ ജോര്‍ജ്ജ്‌, ബിബിന്‍ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു. വീല്‍ചെയര്‍ ഉപയോഗിക്കുന്ന വ്യക്തികള്‍ക്ക്‌ അനായാസേന ബസില്‍ പ്രവേശിക്കുന്നതിന്‌ വേണ്ടി ആധുനിക ലിഫ്‌റ്റും അനുബന്ധ സൗകര്യങ്ങളും ഈ ബസിന്റെ പ്രത്യേകതയാണ്‌. വികലാംഗക്ഷേമരംഗത്ത്‌ അനേകം പദ്ധതികള്‍ വിഭാവനം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്ന ശാന്തിഗിരി കോളേജിന്റെ നൂതന കാല്‍വെയ്‌പാണ്‌ പുതിയ ബസ്‌.

അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 ന്‌ ആരംഭിക്കും

ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 ന്‌ ആരംഭിക്കും. തിരുനാളിനോടനുബന്ധിച്ച്‌ പാല രൂപതയിലെ മാതൃജ്യോതി, ഫ്രാന്‍സിസ്‌കന്‍ മൂന്നാം സഭ, ചെറുപുഷ്‌പമിഷന്‍ ലീഗ്‌ എന്നീ സംഘടനകള്‍ തീര്‍ത്ഥാടനങ്ങള്‍ നടത്തി. 19 ന്‌ വ്യാഴാഴ്‌ച രാവിലെ 10.45 ന്‌ പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ കൊടിയേറ്റും. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഇരിങ്ങാലക്കുട രൂപത മുന്‍ മെത്രാന്‍ മാര്‍ ജയിംസ്‌ പഴയാറ്റില്‍, സീറോ മലബാര്‍ സഭയുടെ ശ്രേഷ്‌ഠമെത്രാപ്പൊലീത്ത മോറാന്‍, മോര്‍ ബസേലിയോസ്‌ ക്ലീമിസ്‌ കത്തോലിക്കാ ബാവ, ഫരീദാബാദ്‌ മെത്രാപ്പൊലീത്ത മാര്‍ കുര്യാക്കോസ്‌ ഭരണികുളങ്ങര, കൊച്ചി രൂപത മെത്രാന്‍ റൈറ്റ്‌ റവ. ഡോ. ജോസഫ്‌ കരിയില്‍, സാഗര്‍ രൂപതയുടെ മുന്‍ മെത്രാന്‍ മാര്‍ ജോസഫ്‌ പാസ്റ്റര്‍ നീലങ്കാവില്‍, കാഞ്ഞിരപ്പിള്ളി രൂപത മെത്രാന്‍ മാര്‍ മാത്യു അറയ്‌ക്കല്‍, ബല്‍ത്തങ്ങാടി രൂപത മെത്രാന്‍ മാര്‍ ലോറന്‍സ്‌ മുക്കുഴി, പാലക്കാട്‌ രൂപത മെത്രാന്‍ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌, പാല രൂപത മുന്‍ മെത്രാന്‍ മാര്‍ ജോസഫ്‌ പള്ളിക്കാപറമ്പില്‍ എന്നിവര്‍ തിരുനാള്‍ ദിവസങ്ങളില്‍ കുര്‍ബാനയര്‍പ്പിക്കും. തിരുനാള്‍ ദിവസങ്ങളില്‍ സമര്‍പ്പണം, കുമ്പസാരം, വിളക്കു നേര്‍ച്ച, തൊട്ടില്‍ നേര്‍ച്ച എന്നിവയ്‌ക്കു വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. തിരുനാളിന്റെ സമാപന ദിവസമായ 28 ന്‌ ശനിയാഴ്‌ച തുടര്‍ച്ചയായ കുര്‍ബാനയും നേര്‍ച്ചയപ്പ വിതരണവും നടത്തുമെന്ന്‌ വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രം റെക്‌ടര്‍ റവ. ഡോ. ജോസഫ്‌ തടത്തില്‍ പറഞ്ഞു.

2012, ജൂലൈ 16, തിങ്കളാഴ്‌ച

ഓട്ടോറിക്ഷകളുടെ അകമ്പടിയോടെ വരന്‍ വിവാഹവേദിയിലേക്കെത്തിയത്‌ കൗതുകമായി

ഓട്ടോറിക്ഷകളുടെ അകമ്പടിയോടെ വരന്‍ വിവാഹവേദിയിലേക്കെത്തിയത്‌ കൗതുകമായി. ഇളംദേശം തൊഴിപ്പറമ്പില്‍ മൈതീന്റെ മകന്‍ ഷമീറിന്റെ വിവാഹമാണ്‌ കൂട്ടുകാര്‍ ചേര്‍ന്ന്‌ വ്യത്യസ്‌തമാക്കിയത്‌. മലേപ്പറമ്പില്‍ സല്‍മയുടെ മകള്‍ ആദിലയാണ്‌ വധു. ഇളംദേശം ഓട്ടോറിക്ഷാ സ്റ്റാന്റിലെ ഡ്രൈവറായ ഷമീറിന്റെ കൂട്ടുകാരെല്ലാം വിവാഹത്തിന്‌ ഓട്ടോറിക്ഷയിലെത്തിയതോടെയാണ്‌ ആളുകളില്‍ കൗതുകം ജനിപ്പിച്ചത്‌.

പ്രവാസി മലയാളികള്‍ക്കായി കുടുംബസംഗമം

പ്രവാസി മലയാളികള്‍ക്കായി ആഗസ്റ്റ്‌ 10 മുതല്‍ 12 വരെ കുട്ടിക്കാനം മരിയന്‍ കോളേജില്‍ കുടുംബസംഗമം നടത്തുമെന്ന്‌ ഗ്ലോബല്‍ അഡൈ്വസറി ചെയര്‍മാന്‍ ഗോപാലപിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 30 ല്‍ പരം രാജ്യങ്ങളിലായി 52 പ്രൊവിന്‍സുകളുള്ള വേള്‍ഡ്‌ മലയാളി കൗണ്‍സിലാണ്‌ സംഗമത്തിന്‌ നേതൃത്വം നല്‍കുന്നത്‌. മന്ത്രി പി.ജെ ജോസഫും കുടുംബവും നയിക്കുന്ന സംഗീത സന്ധ്യയും, സിനിമാതാരവും കേരള സംഗീതഅക്കാദമി മുന്‍ ചെയര്‍മാനുമായ മുകേഷിന്റെ നര്‍മ്മസല്ലാപവും എം.എ ബേബി, കെറ്റിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ്‌ എന്നിവരുമായുള്ള ചോദ്യോത്തരവേളയും സംഗമത്തിലുണ്ടാകും. മുന്‍ ഗ്ലോബല്‍ സെക്രട്ടറി അനൂപ്‌ ധന്വന്തരി, യൂറോപ്പ്‌ റീജിയണല്‍ ജനറല്‍ സെക്രട്ടറി മജു പേയ്‌ക്കല്‍, ഖത്തര്‍ പ്രൊവിന്‍സ്‌ പ്രസിഡന്റ്‌ ജോസ്‌ കോലോത്ത്‌, ഇടുക്കി ജില്ലാ സെക്രട്ടറി പോള്‍ ജോസ്‌ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കുടവിതരണം പഞ്ചായത്ത്‌ തല ഉദ്‌ഘാടനം

ഇളംദേശം ബ്ലോക്ക്‌ പഞ്ചായത്തിന്റെ വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അംഗവാടികുട്ടികള്‍ക്കുള്ള കുടവിതരണം പഞ്ചായത്ത്‌ തല ഉദ്‌ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യസ്റ്റാന്റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍ എം.മോനിച്ചന്‍ നിര്‍വഹിച്ചു. കാഞ്ഞാര്‍ അംഗന്‍വാടിയില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക്‌ മെമ്പര്‍ ബിന്ദു ദിലീപ്‌ അദ്ധ്യക്ഷത വഹിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത്‌ ക്ഷേമകാര്യസ്റ്റാന്റിംഗ്‌ കമ്മറ്റിചെയര്‍മാന്‍ അബ്‌ദുള്‍ നിസാര്‍ മുഖ്യപ്രഭാഷണം നടത്തി. ഐസിഡിഎസ്‌ സൂപ്പര്‍വൈസര്‍ കെ.എം കദീജ, അംഗന്‍വാടി ടീച്ചര്‍മാരായ പി.ജെ സരസമ്മ, ജമീല എന്നിവര്‍ പങ്കെടുത്തു.

ദീപിക ബാലസഖ്യം സംസ്ഥാന പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം തൊടുപുഴ ഡിപോള്‍ പബ്ലിക്‌ സ്‌കൂളില്‍ നടന്നു

ദീപിക ബാലസഖ്യം സംസ്ഥാന പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം തൊടുപുഴ ഡിപോള്‍ പബ്ലിക്‌ സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ്‌ ചേറ്റൂര്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനം രാഷ്‌ട്രദീപിക ചെയര്‍മാന്‍ മോണ്‍സിഞ്ഞോര്‍ തോമസ്‌ മലേക്കുടി ഉദ്‌ഘാടനം ചെയ്‌തു. ഡിസിഎല്‍ സംസ്ഥാന പി.ആര്‍.ഒ ഫാ. പോള്‍ മണവാളന്‍ സന്ദേശം നല്‍കി. ഡിസിഎല്‍ കൊച്ചേട്ടന്‍ ഫാ. റോയി കണ്ണന്‍ചിറ, വര്‍ഗീസ്‌ കൊച്ചുകുന്നേല്‍, എസ്‌. അബ്‌ദുള്‍ഖാദര്‍ കുഞ്ഞ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡിസിഎല്‍ കോട്ടയം പ്രവിശ്യാ കോ ഓര്‍ഡിനേറ്റര്‍ പി.ടി തോമസ്‌ സ്വാഗതവും തൊടുപുഴ മേഖലാ ഓര്‍ഗനൈസര്‍ തോമസ്‌ കുണിഞ്ഞി നന്ദിയും പറഞ്ഞു.

2012, ജൂലൈ 14, ശനിയാഴ്‌ച

ഫെഡറല്‍ ബാങ്കിന്റെ തൊടുപുഴയിലെ നാലാമത്തെ ശാഖ വെങ്ങല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഫെഡറല്‍ ബാങ്കിന്റെ തൊടുപുഴയിലെ നാലാമത്തെ ശാഖ വെങ്ങല്ലൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വെങ്ങല്ലൂര്‍ ആനിമൂട്ടില്‍ ബില്‍ഡിംഗില്‍ പുതിയ ശാഖയുടെ ഉദ്‌ഘാടനം മന്ത്രി പി.ജെ ജോസഫ്‌ നിര്‍വഹിച്ചു. അസി.ജനറല്‍ മാനേജര്‍ എ.ഒ പീറ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഷര്‍ജ ജമാല്‍, സുധ സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ മാനേജര്‍ ജോണ്‍ ജോസഫ്‌ സ്വാഗതവും ബ്രാഞ്ച്‌ മാനേജര്‍ ഐസക്‌ കുര്യന്‍ നന്ദിയും പറഞ്ഞു. ഫെഡറല്‍ ബാങ്കിന്‌ തൊടുപുഴയിലെ പ്രധാനശാഖയ്‌ക്കു പുറമേ മങ്ങാട്ടുകവല, പുതിയ ബസ്‌ സ്റ്റാന്റ്‌, എന്നിവിടങ്ങളിലും ശാഖകള്‍ പ്രവര്‍ത്തിച്ചു വരുന്നു.

കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പഴയരിക്കണ്ടത്ത്‌ വാഹനാപകടത്തില്‍ മരണമടഞ്ഞ മുട്ടം മ്ലാക്കുഴിയില്‍ ബിജു, ഭാര്യ ബിന്ദു, മക്കളായ ആന്‍ജോ, ആക്‌സ എന്നിവര്‍ക്ക്‌ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വീട്ടിലും മുട്ടം സിബിഗിരി പള്ളിയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു. മന്ത്രിമാരായ കെ.എം മാണി, പി.ജെ ജോസഫ്‌, പിടി തോമസ്‌ എം.പി, തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ ജോസഫ്‌, വിവിധ രാഷ്‌ട്രീയ സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ വസതിയിലെത്തി അനുശോചനം അറിയിച്ചു. നാലുപേരെയും ഒരു കല്ലറയിലാണ്‌ അടക്കിയത്‌.

2012, ജൂലൈ 13, വെള്ളിയാഴ്‌ച

ദുഃഖം സഹിക്കാന്‍ കഴിയാതെ ഒരു നാട്‌ മുഴുവന്‍

അപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ മുട്ടം മ്ലാക്കുഴിയില്‍ വീട്ടിലെത്തിച്ചപ്പോള്‍ ഒരു നാടുമുഴുവന്‍ അവിടെ എത്തിയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ദുഃഖം സഹിക്കവയ്യാതെ പൊട്ടിക്കരയുന്ന കാഴ്‌ച എല്ലാവരെയും ദുഃഖത്തിലാഴ്‌ത്തി.

കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു

സഹപാഠികളുടെയും മാതാപിതാക്കളുടെയും ചേതനയറ്റ ശരീരങ്ങള്‍ പൊതുദര്‍ശനത്തിന്‌ വച്ചപ്പോള്‍ കുട്ടികളും അദ്ധ്യാപകരും കണ്ണീര്‍തൂകി. പഴയരിക്കണ്ടത്ത്‌ അപകടത്തില്‍ മരിച്ച ബിജു, ബിന്ദു, ആന്‍ജോ, ആക്‌സ ഫിലോ എന്നിവരുടെ മൃതദേഹങ്ങള്‍ മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക്‌ സ്‌കൂളില്‍ പൊതുദര്‍ശനത്തിന്‌ വച്ചു. ഇവിടുത്ത വിദ്യാര്‍ത്ഥികളായിരുന്നു ആന്‍ജോയും ആക്‌സയും. കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ആദരാഞ്‌ജലികള്‍ അര്‍പ്പിച്ചു.

കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു


ഇടുക്കി പഴയരിക്കണ്ടത്ത്‌ കാര്‍ തോട്ടിലേക്ക്‌ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. തൊടുപുഴ മുട്ടം മ്ലാക്കുഴിയില്‍ ബിജു മൈക്കിള്‍, ഭാര്യ ബിന്ദു, മക്കളായ ആന്‍ജോ, ആക്‌സ ഫിലോ എന്നിവരാണ്‌ മരിച്ചത്‌. വെള്ളിയാഴ്‌ച രാവിലെ തോട്ടില്‍നിന്ന്‌ വെള്ളമെടുക്കാന്‍ എത്തിയവരാണ്‌ അപകടത്തില്‍പ്പെട്ട കാര്‍ കണ്ടത്‌.ക്രെയിന്‍ ഉപയോഗിച്ച്‌ കാര്‍ ഉയര്‍ത്തിയപ്പോള്‍ ഉള്ളില്‍ നാലുപേരുടെ മൃതദേഹങ്ങള്‍ കണ്ടു. ചെറുതോണി പോലീസ്‌ മേല്‍ നടപടികള്‍ സ്വീകരിച്ചു. വ്യാഴാഴ്‌ച രാത്രിയാണ്‌ അപകടം നടന്നതെന്ന്‌ കരുതുന്നു. രാത്രി പത്തോടെ വലിയ ശബ്ദം നാട്ടുകാര്‍ കേട്ടിരുന്നു. ബിന്ദുവിന്റെ കട്ടപ്പനയിലുള്ള വീട്ടിലേക്ക്‌ പോകുംവഴിയാണ്‌ കുടുംബം അപകടത്തില്‍ പെട്ടത്‌. കട്ടപ്പനയിലേക്ക്‌ തിരിക്കുന്ന വിവരം ഇവര്‍ ബിന്ദുവിന്റെ വീട്ടില്‍ അറിയിച്ചിരുന്നു. രാത്രി വൈകിയും എത്താതിരുന്നതിനെ തുടര്‍ന്ന്‌ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചിരുന്നു.വീട്ടുകാരും രാത്രിയില്‍ പല സ്ഥലത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇടുക്കി ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ വൈകുന്നേരത്തോടെ മുട്ടത്തുള്ള വസതിയിലെത്തിച്ചു. സംസ്‌കാരം ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3.30 ന്‌ മുട്ടം സിബിഗിരി പള്ളിയില്‍ നടക്കും.